Follow KVARTHA on Google news Follow Us!
ad

ദുബൈയിലെത്തിയ നടൻ ദിലീപിന് പ്രവാസികളുടെ വക കൂവൽ

നടിയെ ആക്രമിച്ച കേസില്‍ ജയിലിലായിരുന്ന A massive crowd gathered on the narrow streets of Karama on Wednesday evening as controversial
ദുബൈ: (www.kvartha.com 01.12.2017) നടിയെ ആക്രമിച്ച കേസില്‍ ജയിലിലായിരുന്ന നടന്‍ ദിലീപ് ജയില്‍ മോചിതനായ ശേഷം ആദ്യമായി ദുബൈയിലെത്തിയപ്പോള്‍ പ്രവാസികളുടെ വക കൂവൽ. ഒരുവിഭാഗം ആളുകള്‍ ദീലീപിനെ കൂവലോടെ വരവേറ്റപ്പോള്‍ കടുത്ത ആരാധകര്‍ ദിലീപിന് കൈയ്യടി നല്‍കി.

കറാമയില്‍ 'ദേ പുട്ട്' റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനാണ് ദിലീപ് ദുബായിലെത്തിയത്. അഞ്ച് പാര്‍ട്ണര്‍മാരുടെ അമ്മമാരാണ് രാവിലെ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തത്. വൈകിട്ട് ദിലീപ് നാടമുറിച്ചും ഉദ്ഘാടനം നിര്‍വഹിച്ചു.

ദിലീപ് സ്ഥലത്ത് എത്തുമെന്നറിഞ്ഞ് മണിക്കൂറുകള്‍ക്ക് മുമ്പേ കറാമയിലെ റസ്റ്ററന്റിനടുത്ത് ജനക്കൂട്ടമെത്തിയിരുന്നു.


ഉദ്ഘാടനത്തിനെത്തിയ ദിലീപ് റസ്റ്ററന്റിന്റെ മുകള്‍ നിലയിലെ ബാല്‍ക്കണിയില്‍ ചെന്ന് താഴേയ്ക്ക് കൈവീശിയപ്പോള്‍ വന്‍ കൂക്കുവിളിയാണുണ്ടായത്. ദിലീപിന്റെ ആരാധകര്‍ ജയ് വിളിക്കുകയും ചെയ്തു. നാലുദിവസത്തെ വിദേശ സന്ദര്‍ശനത്തിനായാണ് ദിലീപിന് അനുമതി ലഭിച്ചത്.

Image Credit: Neeraj Mural

Summary: A massive crowd gathered on the narrow streets of Karama on Wednesday evening as controversial Malayalam film actor Dileep inaugurated an outlet of his restaurant chain 'Dhe Puttu' in Dubai.