Follow KVARTHA on Google news Follow Us!
ad

പത്താംക്ലാസ് പരീക്ഷയില്‍ തെറ്റായി ചിത്രീകരിച്ച ഭൂപടം നല്‍കി; നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ബി ജെ പിയുടെ കത്ത്

പത്താംക്ലാസ് പരീക്ഷയില്‍ തെറ്റായി ചിത്രീകരിച്ച ഭൂപടം നല്‍കിയ സംഭവത്തില്‍ നടപടി എടുക്കണKolkata, Allegation, Letter, Examination, Politics, Jammu, Kashmir, China, Probe, News, National,
കൊല്‍ക്കത്ത: (www.kvartha.com 01.12.2017) പത്താംക്ലാസ് പരീക്ഷയില്‍ തെറ്റായി ചിത്രീകരിച്ച ഭൂപടം നല്‍കിയ സംഭവത്തില്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ബി ജെ പിയുടെ കത്ത്. ബംഗാളില്‍ അടുത്തിടെ നടന്ന പത്താം ക്ലാസ് പരീക്ഷയിലാണ് ഇന്ത്യയുടെ തെറ്റായി ചിത്രീകരിച്ച ഭൂപടം നല്‍കിയത്. സംഭവത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി ബംഗാള്‍ ഘടകം കേന്ദ്ര മാനവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ക്കു കത്തെഴുതി.

ജോഗ്രഫി പരീക്ഷയ്ക്കു നല്‍കിയ ഭൂപടത്തില്‍ ജമ്മു കശ്മീരിന്റെ ചില ഭാഗങ്ങള്‍ ചൈനയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു ബാനര്‍ജിയുടെ ആരോപണം. മാത്രമല്ല, അരുണാചല്‍ പ്രദേശ് ഇന്ത്യയില്‍നിന്നു വിട്ടുനില്‍ക്കുന്ന മേഖലയായിട്ടാണു ഭൂപടത്തില്‍ കാണിച്ചിരിക്കുന്നതെന്നും ബാനര്‍ജി ആരോപിച്ചു.

BJP writes to Javadekar after map in Bengal school exam shows parts of J-K in China, Kolkata, Allegation, Letter, Examination, Politics, Jammu, Kashmir, China, Probe, News, National.

അതേസമയം വെസ്റ്റ് ബംഗാള്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യുക്കേഷന്‍ (ഡബ്ല്യുബിബിഎസ്ഇ) അംഗീകരിച്ച ഭൂപടമാണിതെന്നും ദേശവിരുദ്ധ ഭൂപടത്തില്‍ ഡബ്ല്യുബിബിഎസ്ഇയുടെ വാട്ടര്‍മാര്‍ക്ക് രേഖപ്പെടുത്തിയിട്ടുമുണ്ടെന്നും ബാനര്‍ജി കത്തില്‍ പറയുന്നു. ഈ ഭൂപടം തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്‌കൂള്‍ അധ്യാപക സംഘടന വഴിയാണു സ്‌കൂളുകളില്‍ വിതരണം ചെയ്തത്.

അതേസമയം, ബിജെപിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ഥ ചാറ്റര്‍ജി വ്യക്തമാക്കി. തെറ്റായി ചിത്രീകരിച്ച ഭൂപടം ഉപയോഗിച്ചു ബിജെപി ജനങ്ങളെ വഴിതെറ്റിക്കുകയാണ്. ഡബ്ല്യുബിബിഎസ്ഇയുടെ വാട്ടര്‍മാര്‍ക്ക് ഉണ്ടെന്നതുകൊണ്ട് അതു ബോര്‍ഡിന്റേത് ആകണമെന്നില്ല. ഡബ്ല്യുബിബിഎസ്ഇയുടെ ഭൂപടങ്ങള്‍ക്കെല്ലാം ഓരോ കോഡ് ഉണ്ട്. അത് അവര്‍ക്കു മാത്രമേ അറിയൂ എന്നും ചാറ്റര്‍ജി പറഞ്ഞു. സാക്ഷ്യപ്പെടുത്താനായി ഡബ്ല്യുബിബിഎസ്ഇയുടെ ഒരു ഭൂപടവും ചാറ്റര്‍ജി മാധ്യമങ്ങളെ കാണിച്ചു.

വിഷയത്തില്‍ അന്വേഷണം നടത്താന്‍ ഡബ്ല്യുബിബിഎസ്ഇയോടു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ചാറ്റര്‍ജി കൂട്ടിച്ചേര്‍ത്തു. തെറ്റായി ചിത്രീകരിച്ച ഭൂപടം മാധ്യമങ്ങളെ കാണിച്ചയാളും അന്വേഷണ പരിധിയില്‍ വരുമെന്നും ഇദ്ദേഹത്തിന് എവിടെനിന്നാണു ഭൂപടം കിട്ടിയതെന്ന് അന്വേഷിക്കുമെന്നും തൃണമൂല്‍ സെക്രട്ടറി ജനറല്‍ കൂടിയായ ചാറ്റര്‍ജി വ്യക്തമാക്കി.

Also Read:

പോത്ത് വിരണ്ടോടി; പിടികൂടാനുള്ള ശ്രമത്തിനിടെ നാലുപേര്‍ക്ക് പരിക്ക്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: BJP writes to Javadekar after map in Bengal school exam shows parts of J-K in China, Kolkata, Allegation, Letter, Examination, Politics, Jammu, Kashmir, China, Probe, News, National.