Follow KVARTHA on Google news Follow Us!
ad

ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിക്ക് അരുന്ധതി റോയിയുടെ വക 3 ലക്ഷം

ളിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് In a boost to his election campaign, dalit leader Jignesh Mevani, who is contesting the assembl
അഹമ്മദാബാദ്: (www.kvartha.com 01.12.2017) ദളിത് നേതാവ് ജിഗ്‌നേഷ്  മേവാനിക്ക് മാൻ ബുക്കർ പുരസ്കാരം ജേതാവും
സാമൂഹ്യ പ്രവർത്തകയുമായ അരുന്ധതി റോയി മൂന്ന് ലക്ഷം രൂപ സംഭാവന നൽകി. ഇതോടെ സ്വതന്ത്രനായി ഗുജറാത്തിൽ മത്സരിക്കാനൊരുങ്ങുന്ന മേവാനി ഇത് വരെ ഒമ്പത് ലക്ഷം രൂപ സമാഹരിച്ചു.

അരുന്ധതി സംഭവനയുമായി തന്നെ സമീപിക്കുകയായിരുന്നുവെന്ന് ജിഗ്‌നേഷ് പറഞ്ഞു. അരുന്ധതിയെ കൂടാതെ എഴുത്തുകാരിയായ നിവേദിത മേനോൻ 50,000 രൂപ നൽകിയതായും അദ്ദേഹം പറഞ്ഞു.


നേരത്തെ ജിഗ്​നേഷ്​ മേവാനിയടക്കം 12 പേർക്കെതിരെ ജാമ്യമില്ലാ അറസ്​റ്റ്​ വാറന്‍റ്​ പുറപ്പെടുവിച്ചിരുന്നു. രാജധാനി എക്​സ്​പ്രസ്​ ട്രെയിന്‍ തടഞ്ഞ കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനാലായിരുന്നു ഇത്. ​ അഡീഷനല്‍ ചീഫ്​ മെ​േട്രാപൊളിറ്റന്‍ മജിസ്​ട്രേറ്റ്​ ആര്‍ എസ്​ ലന്‍ഗയുടേതായിരുന്നു ഉത്തരവ്. എന്നാൽ പിന്നീട് ഇത് അസാധുവാക്കുകയായിരുന്നു ​

Summary: In a boost to his election campaign, dalit leader Jignesh Mevani, who is contesting the assembly election as an independent, got a Rs 3 lakh donation from Man Booker Prize-winning author and activist Arundhati Roy. With this contribution, Mevani has so far raised Rs 9 lakh, through crowd-funding.