Follow KVARTHA on Google news Follow Us!
ad

അബിക്ക് കലാകേരളത്തിന്റെ വിട

സിനിമാ മിമിക്രി താരം അബിക്ക് Cinema mimicry actor Abi's funeral was held at Muvatupuzha on Thursday. Many person including cinema
മൂവാറ്റുപുഴ: (www.kvartha.com 01.12.2017) സിനിമാ മിമിക്രി താരം അബിക്ക് കലാകേരളത്തിന്റെ യാത്രാമൊഴി. എറണാകുളം എളമക്കരയിലെ വസതിയിലും മുവാറ്റുപുഴ ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക മേഖലയിലുള്ള നിരവധി പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ജന്മദേശമായ മുവാറ്റുപുഴയിലായിരുന്നു ഖബറടക്കം.

നടന്മാരായ ഹഫദ് ഫാസില്‍ ,ജയസൂര്യ, ഹരിശ്രീ അശോകന്‍ ,ബാല ,ഷാജോണ്‍, കോട്ടയം നസീര്‍ ,മുകേഷ് ,രമേശ് പിഷാരടി സംവിധായകരായ സിബി മലയില്‍, സിദ്ധിഖ്, ലാല്‍ ജോസ് ,ഷാഫി ,മധുപാല്‍  എന്നിവരടക്കം നിരവധി പേര്‍ കൊച്ചിയിലെ വസതിയിലും മുവാറ്റുപുഴയിലും അബിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി. മിമിക്രി രംഗത്തെ പഴയ തലമുറയിലുള്ളവരും തുടക്കക്കാരും എത്തിയിരുന്നു.


കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അബിയുടെ അന്ത്യം. രക്തത്തിലെ പ്ലേറ്റ് ലെറ്റ് കുറയുന്ന അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തെ വ്യാഴാഴ്ച രാവിലെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു

Summary: Cinema mimicry actor Abi's funeral was held at Muvatupuzha on Thursday. Many person including cinema, politican, fans friends were present at his residence and mosque. He died Thursday morning due to blood problem