Follow KVARTHA on Google news Follow Us!
ad

ഓഖി ചുഴലിക്കാറ്റ്; അജ്ഞാതന്റെ മൃതദേഹം മെഡിക്കല്‍ കോളജിലെത്തിച്ചു, റദ്ദാക്കിയത് 12 ട്രെയിനുകള്‍, വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകരാറില്‍

തമിഴ്‌നാട് തീരത്ത് കഴിഞ്ഞദിവസം രൂപംകൊണ്ട ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപിലേക്ക് Thiruvananthapuram, News, Rain, Warning, hospital, Dead Body, Report, Kerala,
തിരുവനന്തപുരം: (www.kvartha.com 01.12.2017) തമിഴ്‌നാട് തീരത്ത് കഴിഞ്ഞദിവസം രൂപംകൊണ്ട ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപിലേക്ക് നീങ്ങുന്നുണ്ടെങ്കിലും, ഉള്‍ക്കടലില്‍ വീണ്ടും ശക്തമാകുന്നതായി വിവരം. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ലക്ഷദ്വീപിലും തിരുവനന്തപുരം, കൊല്ലം തീരങ്ങളിലും കടല്‍ക്ഷോഭം രൂക്ഷമാണ്. അടുത്ത 36 മണിക്കൂറിനുള്ളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരിത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

അതിനിടെ ശംഖുമുഖം തീരത്ത് നിന്നും കണ്ടെത്തിയ അജ്ഞാതനായ ഒരാളെ മരിച്ച നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊണ്ടുവന്നു. തിരുവനന്തപുരം വിമാനത്താവള അധികൃതരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. കടലില്‍ നിന്നും ഹെലിക്കോപ്റ്റര്‍ വഴി എത്തിച്ച ഇയാള്‍ക്ക് ഏകദേശം അറുപതോളം വയസ് പ്രായം വരുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. അതേസമയം പൂന്തുറ കടല്‍ തീരത്തുനിന്നും അബോധാവസ്ഥയില്‍ കണ്ടെത്തിയ മൈക്കിളിനെ (40) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൈക്കിള്‍ വാര്‍ഡില്‍ ചികിത്സയിലാണ്.

Heavy rains, strong winds lash Kanyakumari, Thiruvananthapuram, News, Rain, Warning, Hospital, Dead Body, Report, Kerala

ഓഖി ചുഴലിക്കാറ്റ് വിഴിഞ്ഞം തുറമുഖ നിര്‍മാണത്തെയും സാരമായി ബാധിച്ചു. ഒരു മാസത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാഴായിപ്പോയെന്നാണ് റിപ്പോര്‍ട്ട്. ലക്ഷദ്വീപിലെ വാര്‍ത്താ വിനിമയ സംവിധാനങ്ങളും കഴിഞ്ഞദിവസം മുതല്‍ തകരാറിലാണ്. കഴിഞ്ഞ ദിവസം മുതല്‍ ലക്ഷദ്വീപില്‍ നിന്നുള്ള ഒരു വിവരങ്ങളും ലഭ്യമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടുത്തെ തീരങ്ങളില്‍ ഉണ്ടായിരുന്ന അഞ്ചോളം ബോട്ടുകള്‍ കടലില്‍ ഒലിച്ച് പോയി. എന്നാല്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല.

12 ഓളം ട്രെയിനുകളാണ് റദ്ദാക്കിയത്. കനത്ത മഴയെയും അപകട മുന്നറിയിപ്പിനെയും തുടര്‍ന്ന് വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി സംസ്ഥാനത്തെ വിവിധ റെയില്‍വേ സ്‌റ്റേഷനുകളില്‍ നിന്നുള്ള ട്രെയിനുകള്‍ റദ്ദാക്കി.

വെള്ളിയാഴ്ച റദ്ദാക്കിയ ട്രെയിനുകള്‍

*നാഗര്‍കോവില്‍  തിരുവനന്തപുരം പാസഞ്ചര്‍(56310)

*കോട്ടയം എറണാകുളം പാസഞ്ചര്‍(56386)

*എറണാകുളം നിലമ്പൂര്‍ പാസഞ്ചര്‍(56362)

*നിലമ്പൂര്‍  എറണാകുളം പാസഞ്ചര്‍(56363)

*പുനലൂര്‍ പാലക്കാട് പാലരുവി എക്‌സ്പ്രസ്(16791)

*പാലക്കാട് പുനലൂര്‍ പാലരുവി എക്‌സ്പ്രസ്(16792)

ശനിയാഴ്ച റദ്ദാക്കിയ തീവണ്ടികള്‍

*കോട്ടയം കൊല്ലം പാസഞ്ചര്‍(56305)

*പുനലൂര്‍ കൊല്ലം പാസഞ്ചര്‍(56333)

*കൊല്ലംപുനലൂര്‍ പാസഞ്ചര്‍(56334)

*കൊല്ലം പുനലൂര്‍ പാസഞ്ചര്‍(56309)

*തിരുവനന്തപുരം നാഗര്‍കോവില്‍(56313)

*പുനലൂര്‍ കന്യാകുമാരി(56715)

Also Read:

പോത്ത് വിരണ്ടോടി; പിടികൂടാനുള്ള ശ്രമത്തിനിടെ നാലുപേര്‍ക്ക് പരിക്ക്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Heavy rains, strong winds lash Kanyakumari, Thiruvananthapuram, News, Rain, Warning, Hospital, Dead Body, Report, Kerala.