Follow KVARTHA on Google news Follow Us!
ad

19 കാരിയായ മകൾ വിഷം കഴിച്ച് മരിച്ചതിൽ മനം നൊന്ത് മാതാവ് കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കി

മകൾ വിഷം കഴിച്ച് മരിച്ചതിൽ മനം നൊന്ത് In a shocking incident, a devastated mother jumped off from the 17th floor of a building, a day
വസന്ത് വിഹാർ (ആന്ധ്രാ പ്രദേശ് ): (www.kvartha.com 29.11.2017) മകൾ വിഷം കഴിച്ച് മരിച്ചതിൽ മനം നൊന്ത് മാതാവ് കെട്ടിടത്തിന് മുകളിൽ നിന്നും  ചാടി ആത്മഹത്യ ചെയ്തു. ആന്ധ്രാ പ്രദേശിലെ വസന്ത് വിഹാർ സ്വദേശിയായ സഗുണ കോഡമാഞ്ചിളി (45) ആണ് മരിച്ചത്. വസന്ത് വിഹാറിലെ കെട്ടിടത്തിന്റെ 17 ആം നിലയിൽ നിന്ന് ചാടിയാണ് മരിച്ചത്. ഇവരുടെ മകളും ചാർട്ടേർഡ് അക്കൗണ്ടന്റുമായ നവ്യ (19 ) രണ്ട് ദിവസം മുമ്പ് എലി വിഷം കഴിക്കുകയും ഗുരുതരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മരണപ്പെടുകയും ചെയ്തിരുന്നു.


മകൾ മരിച്ചത് മുതൽ സഗുണ മാനസിക വിഷമത്തിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ഇവർ ചാടുന്നതിനായി കെട്ടിടത്തിൽ നിന്ന് ഓടുമ്പോൾ ഭർത്താവ് പിടിക്കാനായി പിറകെ ഓടിയെങ്കിലും അപ്പോഴേക്കും വീട്ടമ്മ ചാടുകയായിരുന്നു.

നേരത്തെ നവ്യയുടെ മരണം അയൽവാസികളെയും മാനസികമായി തളർത്തിയിരുന്നു. ഒരു ആത്മഹത്യാ കുറുപ്പ് പോലും എഴുതാതെയാണ് നവ്യ വിഷം കഴിച്ച് മരിച്ചത്.

Summary: In a shocking incident, a devastated mother jumped off from the 17th floor of a building, a day after her 19-year-old daughter killed herself.According to reports in DNA, Saguna Kodamanchili, 45, a native of Andhra Pradesh, was in a state of shock after daughter Navya who was a chartered accountant died after consuming rat poison