Follow KVARTHA on Google news Follow Us!
ad

കാത്തിരിപ്പിന് വിരാമം, ആ 2 ഫീച്ചർ കൂടി വാട്ട്സ് ആപ്പ് പുറത്തിറക്കി

ഏറെ ഉപകാരപ്പെടുന്ന ആ A new WhatsApp update rolled out for iOS will let users play YouTube videos right within
വാഷിംഗ്ടൺ: (www.kvartha.com 29.11.2017) ഏറെ ഉപകാരപ്പെടുന്ന ആ രണ്ട് ഫീച്ചർ കൂടി വാട്ട്സ് ആപ്പ് പുറത്തിറക്കി. ഇനി വാട്ട്സ് ആപ്പിലൂടെ യഥേഷ്ടം  യൂട്യൂബ് വീഡിയോ കാണാം. മറ്റൊരാളോട് ചാറ്റിക്കൊണ്ട് തന്നെ വീഡിയോ കാണാം എന്നതാണ് വാട്ട്സ് ആപ്പിന്റെ ഏറ്റവും പുതിയ സവിശേഷത.

വാട്ട്സ് ആപ്പിന്റെ പുതിയ ആപ്പ് പതിപ്പ് 2.17.81 ആപ്പ് സ്റ്റോറിൽ വ്യക്തമാക്കിയിട്ടുണ്ട്. വാട്ട്സ് ആപ്പിൾ ഏതെങ്കിലും യൂട്യൂബ് വീഡിയോയുടെ ലിങ്ക് ലഭിക്കുകയാണെങ്കിൽ സ്‌ക്രീനിന് വലത് വശത്തായി അത് കാണിക്കുന്നതാണ്. ഈ സമയം ഉപയോക്താക്കൾക്ക് മറ്റുള്ള ചാറ്റുകളിൽ പങ്കെടുക്കാവുന്നതാണ്. മുമ്പ് യൂട്യൂബ് ലിങ്ക് അമർത്തിയാൽ മറ്റൊരു പേജിലേക്കോ യൂട്യൂബ് ആപ്പിലേക്കോ പോകാറായിരുന്നു പതിവ്.


മറ്റൊരു സവിശേഷതയായി വോയ്‌സ് കോൾ ചെയ്യുമ്പോൾ തന്നെ വീഡിയോ കോളും ചെയ്യാമെന്നതാണ്. ഇതിനായി പുതിയ ബട്ടൺ ക്രമീകരിക്കും. ഇങ്ങനെ വരുന്ന കോളുകൾ സ്വീകരിക്കണോ വേണ്ടയോ എന്ന് വിളിക്കപ്പെടുന്ന ആൾക്ക് തീരുമാനിക്കാവുന്നതാണ്.

Summary: A new WhatsApp update rolled out for iOS will let users play YouTube videos right within the instant messaging app. The update will also let users navigate to another chat while you are watching the video.