Follow KVARTHA on Google news Follow Us!
ad

സ്‌കൂൾ കുട്ടികളെ അച്ചടക്കം പഠിപ്പിക്കാൻ തയ്യൽ സൂചി പ്രയോഗം, അധ്യാപിക അറസ്റ്റിൽ

സ്‌കൂൾ കുട്ടികളെ അച്ചടക്കം പഠിപ്പിക്കാൻ A Beijing kindergarten teacher used sewing needles to punish children for not sleeping, police said,
ബീജിംഗ്: (www.kvartha.com 29.11.2017) സ്‌കൂൾ കുട്ടികളെ അച്ചടക്കം പഠിപ്പിക്കാൻ തയ്യൽ സൂചി പ്രയോഗം. ക്ലാസെടുക്കുമ്പോൾ കുട്ടികൾ ഉറങ്ങാതിരിക്കാനാണ് അധ്യാപികയുടെ ക്രൂരമായ ശിക്ഷ. സംഭവത്തെ തുടർന്ന് ഹെബി സ്വദേശിനിയും അധ്യാപികയുമായ ലിയു ( 22) വിനെ അറസ്റ്റ് ചെയ്തു. ആർ വൈ ബി എഡ്യൂക്കേഷൻ ന്യൂ വേൾഡ് കിൻഡർഗാർട്ടൻ സ്‌കൂളിലാണ് സംഭവം. ചൊവ്വാഴ്ചയാണ് സംഭവം പുറം ലോകമറിഞ്ഞത്.

കുട്ടികളുടെ ശരീരത്തിൽ പാടുകൾ കണ്ടതായി രക്ഷിതാക്കൾ പരാതി നൽകിയതിനെ തുടർന്നാണ് വിവരം പുറത്തായത്. അതേസമയം ക്ലാസ് റൂമിലെ സി സി ടി വി പ്രവർത്തിക്കാത്തതിനാൽ സംഭവത്തിന്റെ ദൃശ്യങ്ങൾ ലഭ്യമായിട്ടില്ല.

എന്നാൽ സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. കുട്ടികളെ പരിശോധിച്ചതിൽ ഇതുവരെ തെളിവുകളൊന്നും ലഭ്യമായിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു.


സംഭവം വ്യാജ പ്രചാരണമാണോ എന്ന് സംശയിക്കുന്നതായി ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തെ ഈ സ്‌കൂളിൽ കുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന തരത്തിൽ വാർത്തയുണ്ടായിരുന്നു. ആ സംഭവത്തിൽ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Summary: A Beijing kindergarten teacher used sewing needles to punish children for not sleeping, police said, but other abuse claims have been rejected by an investigation into a scandal that sparked national outrage. Authorities opened the probe into RYB Education New World kindergarten last week after parents said