Follow KVARTHA on Google news Follow Us!
ad

അപരിചിതന്റെ ആക്രമത്തിൽ നിന്നും തെരുവ് നായ യുവതിയെ രക്ഷിക്കുന്നു, വീഡിയോ കാണാം

അപരിചിതന്റെ അക്രമത്തിൽ നിന്നും യുവതിയെ this street dog in Montenegro displayed some street smartness, literally! The street dog turned
മോണ്ടിനീഗ്രോ: (www.kvartha.com 29.11.2017) അപരിചിതന്റെ അക്രമത്തിൽ നിന്നും യുവതിയെ തെരുവ് നായ രക്ഷിക്കുന്നു. ബൽക്കാനിലെ മോണ്ടിനീഗ്രോ പ്രവിശ്യയിലാണ് സംഭവം. തനിച്ച് നടക്കുകയായിരുന്ന യുവതിയുടെ പിന്നിലൂടെ വന്ന് മോഷണം നടത്താൻ ശ്രമിച്ച അപരിചിതനെയാണ് തെരുവ് നായ തുരത്തിയോടിച്ചത്. ഇതിന്റെ വീഡിയോ ഇപ്പോൾ മാധ്യമങ്ങളിൽ ഓടുകയാണ്.

ഒരു കവറുമായി പോയിക്കൊണ്ടിരിക്കുകയായിരുന്ന യുവതിയെ മഞ്ഞ നിറത്തിലുള്ള ജാക്കറ്റ് ധരിച്ച യുവാവ് പിന്തുടരുന്നത് വീഡിയോയിൽ കാണാം. എന്നാൽ ഇവരുടെ നടപ്പാദക്ക് നടുവിലായി ഒരു നായ ഇതെല്ലം നോക്കി ഇരിക്കുന്നുണ്ട്. ഉടനെ അടുത്തെത്തിയ മോഷ്ടാവ് യുവതിയെ കയറി പിടിക്കാൻ ശ്രമിക്കുകയായിരുന്നു. ആ സമയം നായ അക്രമിക്ക് നേരെ ചാടി വീഴുകയും അയാളെ കീഴ്പ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ഉടൻ തന്നെ മോഷ്ടാവ് ജീവനും കൊണ്ട് ഓടുകയായിരുന്നു.


അയാൾ ഓടിയില്ലായിരുന്നെങ്കിൽ ഒരു പക്ഷെ നായ മോഷ്ടാവിനെ കടിച്ചേക്കുമായിരുന്നു. എന്നാൽ എന്താണ് സംഭവിച്ചതെന്നറിയാതെ യുവതി സ്തംബ്ധയായി നിന്നു. അപ്പോഴും അയാളുടെ വഴിയേ നോക്കി നായ കുരക്കുന്നുണ്ടായിരുന്നു

Summary: This street dog in Montenegro displayed some street smartness, literally! The street dog turned out to be a hero for a woman walking down a lonely street and saved her from being robbed in broad daylight.