Follow KVARTHA on Google news Follow Us!
ad

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ ഖത്തറും

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ It is a well known fact that Qatar enjoys one of the lowest
ദോഹ: (www.kvartha.com 29.11.2017) ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ ഖത്തറും. നുംബിയോയുടെ ആഗോള കുറ്റ കൃത്യ സൂചികയുടെ പുതിയ കണക്ക് പ്രകാരം ഏറ്റവും കുറഞ്ഞ കുറ്റകൃത്യ നിരക്കില്‍ മധ്യപൂര്‍വ്വ മേഖലയില്‍ ഒന്നാം സ്ഥാനവും ആഗോളതലത്തില്‍ ഏഴാം സ്ഥാനവുമാണ് രാജ്യത്തിന് ലഭിച്ചിരിക്കുന്നത്. വികസന ആസൂത്രണ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ (എം ഡി പി എസ്) റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ ഒന്നുമാണ് ഖത്തർ.

കുറ്റ കൃത്യങ്ങളുടെ നിരക്ക് സംബന്ധിച്ചുള്ള വര്‍ക്ക് ഷോപ്പിനിടയില്‍ മന്ത്രാലയത്തിലെ ജനസംഖ്യാ സാമൂഹിക കണക്കെടുപ്പ് വകുപ്പ് ഡയറക്ടര്‍ മുഹമ്മദ് അല്‍ മുഹന്നദിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.


ആഗോള സമാധാന സൂചികയില്‍ തുടര്‍ച്ചയായ ഒമ്പതാം വര്‍ഷവും മധ്യപൂര്‍വ വടക്കന്‍ ആഫ്രിക്കന്‍ (മിന) മേഖലയില്‍ ഖത്തര്‍ മുന്‍നിരയില്‍ തന്നെയാണ്.

ലണ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എക്കണോമിക്സിന്റെ 163 രാജ്യങ്ങളുടെ പട്ടികയില്‍ 30 ആം സ്ഥാനത്താണ് ഖത്തറെന്ന് മുഹന്നദി വ്യക്തമാക്കി.

Summary: It is a well known fact that Qatar enjoys one of the lowest crime rates anywhere in the world. New statistics show just how safe Qatar is compared to other parts of the globe.The Ministry of Development, Planning and Statistics (MDPS) said Qatar ranks among the world’s lowest in terms of crime rat