Follow KVARTHA on Google news Follow Us!
ad

പ്രതികാരം ഉപേക്ഷിക്കുക, അടിച്ചമർത്തപ്പെടുമ്പോൾ ക്ഷമയോടെ പ്രതികരിക്കുക; മാർപ്പാപ്പ

പ്രതികാരം ഉപേക്ഷിക്കാൻ മ്യാന്‍മറിലെ ബുദ്ധഭിക്ഷുക്കളോട് As the crowds trickled out of the Yangon sports ground
യാങ്കോണ്‍: (www.kvartha.com 30.11.2017) പ്രതികാരം ഉപേക്ഷിക്കാൻ മ്യാന്‍മറിലെ ബുദ്ധഭിക്ഷുക്കളോട് ഫ്രാന്‍സിസ് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. അടിച്ചമർത്തപ്പെടുമ്പോൾ ക്ഷമയോടെ പ്രതികരിക്കണമെന്നും മാർപ്പാപ്പ വ്യക്തമാക്കി. മ്യാന്‍മര്‍ സന്ദര്‍ശിക്കുന്ന പാപ്പ ബുദ്ധഭിക്ഷുക്കളുടെ പരമോന്നത സഭയായ സംഘയുമായി ചര്‍ച്ച നടത്തി. എല്ലാ വിധ തെറ്റിദ്ധാരണകളും അസഹിഷ്ണുതയും മുന്‍വിധികളും വിദ്വേഷവും ഉപേക്ഷിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. അതേസമയം, സംഘയിലെ 47 അംഗങ്ങളെ കണ്ട മാര്‍പാപ്പ റോഹിങ്ക്യൻ അഭയാർത്ഥികളെ കുറിച്ച് പരാമര്‍ശിച്ചില്ലെന്നത് ശ്രദ്ധേയമാണ്.

ക്രൈസ്തവ വിശ്വാസികള്‍ക്കായി നടത്തിയ ആദ്യ കുര്‍ബാനയിലും ക്ഷമയും സഹാനുഭൂതിയും പ്രകടിപ്പിക്കേണ്ടതിന്റെ ആവശ്യകത മാർപ്പാപ്പ ആവര്‍ത്തിച്ചു. മ്യാന്‍മറില്‍ ഏറെപ്പേര്‍ അക്രമത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും വേദനയും മുറിവുകളും പേറുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, പ്രതികാരം ക്രിസ്തുവിന്റെ മാര്‍ഗമല്ലെന്നും അതില്‍നിന്ന് വിട്ടുനില്‍ക്കാനും മാര്‍പാപ്പ പറഞ്ഞു. യാങ്കോണിലെ കയ്ക്കാസന്‍ മൈതാനത്ത് അര്‍പ്പിച്ച കുര്‍ബാനയില്‍ ഒന്നര ലക്ഷത്തിലധികം വിശ്വാസികള്‍ പങ്കെടുത്തു. തായ്ലന്‍ഡ്, കംബോഡിയ, വിയ്ത്നാം തുടങ്ങിയ അയല്‍രാജ്യങ്ങളില്‍നിന്നും വിശ്വാസികള്‍ എത്തി.


ചൊവ്വാഴ്ച ഓങ് സാന്‍ സൂചിയുമായി നടത്തിയ ചര്‍ച്ചയിലും റോഹിങ്ക്യ എന്ന വാക്ക് പരാമര്‍ശിക്കാതെയാണ് മാര്‍പാപ്പ സംസാരിച്ചത്. നാലുദിവസത്തെ മ്യാന്‍മര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി വ്യാഴാഴ്ച മാര്‍പാപ്പ ബംഗ്ളദേശിലേക്ക് പുറപ്പെടും. അവിടെ വെച്ച് റോഹിങ്ക്യൻ അഭയാര്‍ഥികളെ കാണുമെന്നാണ് ലോകം കാതോർത്തിരിക്കുന്നത്.

Summary: As the crowds trickled out of the Yangon sports ground where Pope Francis delivered his first public mass before tens of thousands of people, Khin Maung Myint, a Rohingya activist, sat on the sidelines