Follow KVARTHA on Google news Follow Us!
ad

ഗ്രനേഡ് കയ്യിൽ പിടിച്ചു ഫോട്ടോക്ക് പോസ് ചെയ്തു; 26 കാരന് സംഭവിച്ചത് ദാരുണാന്ത്യം

ഗ്രനേഡ് കൈയ്യിൽ പിടിച്ച് ഫോട്ടോക്ക് പോസ് ചെയ്ത A Russian man accidentally killed himself after a live grenade in his hand exploded.
മൊറോക്കോ: (www.kvartha.com 29.11.2017) ഗ്രനേഡ് കൈയ്യിൽ പിടിച്ച് ഫോട്ടോക്ക് പോസ് ചെയ്ത 26 കാരന് ദാരുണാന്ത്യം. റഷ്യയിലെ ക്രസ്‌നോടാർ സ്വദേശിയായ അലക്‌സാണ്ടർ സാഷ ചേച്ചിക്  ആണ് ഗ്രനേഡ് പൊട്ടിത്തെറിച്ചതിനെ തുടർന്ന് മരണപ്പെട്ടത്. റഷ്യയിലാണ് സംഭവം.

കാറിലിരുന്ന് ഗ്രനേഡിന്റെ പിൻ വലിച്ചൂരിയ യുവാവ് ഫോട്ടോയെടുക്കുകയും സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കുകയും ചെയ്തതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.

'എന്ത്പറ്റി നീ ഓക്കേ അല്ലെ എന്ന സുഹൃത്ത് സന്ദേശമയച്ചതായി പോലീസ് പറഞ്ഞു. ഇതിന് നിനക്ക് മനസ്സിലാകുന്നത് പോലെയാണ് ഇത് ഓക്കേ ആകുന്നതെന്ന് അലക്‌സാണ്ടർ മറുപടി അയച്ചു. പിന്നീട് അതേ സുഹൃത്ത് തന്നെ പൊട്ടത്തരം കാണിക്കരുതെന്ന് പറഞ്ഞ് സന്ദേശമയച്ചു. ഈ സന്ദേശം ലഭിച്ച് സെക്കൻഡുകൾക്കുള്ളിൽ ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നു.

അതേസമയം ഗ്രനേഡ് എറിഞ്ഞാൽ മാത്രമേ പൊട്ടുകയുള്ളൂ എന്നാവാം അലക്‌സാണ്ടർ കരുതിയതെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യയല്ലെന്നും അപകടമാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

Image Credit: East2West news

Summary: A Russian man accidentally killed himself after a live grenade in his hand exploded. Alexander 'Sasha' Chechik, the 26-year-old victim from Krasnodar region, also shared with friends pictures of him holding a live grenade minutes before it detonated, leaving him dead.