Follow KVARTHA on Google news Follow Us!
ad

കന്നുകാലി കശാപ്പ് നിരോധന നിയമം കേന്ദ്ര സർക്കാർ പിൻ‌വലിക്കുന്നു

ന്നുകാലി കശാപ്പിന് നിരോധനം ഏര്‍പ്പെടുത്തി It was announced on Mey 23 that slaughtering of cow is prohibited in India
ന്യൂഡൽഹി: (www.kvartha.com 30.11.2017) കന്നുകാലി കശാപ്പിന് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം പിന്‍വലിക്കുന്നു. വിജ്ഞാപനം പിന്‍വലിക്കുമെന്ന് കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയം നിയമ മന്ത്രാലയത്തെ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളുടെ കൂടി അഭിപ്രായം പരിഗണിച്ചാണ് വിജ്ഞാപനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നത്. പുതിയ ഭേദഗതികളോടെ മറ്റൊരു വിജ്ഞാപനം ഇറക്കാനാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോർട്ട്.

2017 മെയ് 23 നാണ് കേന്ദ്ര സര്‍ക്കാര്‍ ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. വിജ്ഞാപനത്തെ കേരളം ഉള്‍പ്പടെ ഉള്ള സംസ്ഥാനങ്ങള്‍ ശക്തമായി എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. പലസംസ്ഥാനങ്ങളിലെയും ഹൈക്കോടതികളില്‍ വിജ്ഞാപനത്തിനെതിരെ ഹര്‍ജികള്‍ ഫയല്‍ ചെയ്യപ്പെട്ടു.

വിജ്ഞാപനം ജൂലൈ 11 ന് സുപ്രിം കോടതി സ്റ്റേ ചെയ്തിരുന്നു. തുടര്‍ന്ന് വിജ്ഞാപനത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയിരിക്കുകയായിരുന്നു.


കേരളം, പശ്ചിമബംഗാള്‍, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങള്‍ വിജ്ഞാപനത്തിനെതിരെ വന്‍ പ്രതിഷേധമായിരുന്നു ഉയര്‍ത്തിയത്. കേരളത്തില്‍ ബീഫ് ഫെസ്റ്റിവെല്‍ സംഘടിപ്പിച്ചും പരസ്യമായി കന്നുകാലികളെ കശാപ്പ് ചെയ്തുമായിരുന്നു വിജ്ഞാപനത്തെ വെല്ലുവിളിച്ചത്.

Summary: Central Governemnt try to remove ban on cow slaughtering. It was announced on Mey 23 that slaughtering of cow is prohibited in India. Against this many states opposed especially Kerala, Bengal and Thripura.