Follow KVARTHA on Google news Follow Us!
ad

ഹെഡ്മാസ്റ്ററെ കുറിച്ച് മോശമായി എഴുതി: 88 വിദ്യാർത്ഥിനികളെ അധ്യാപകർ വസ്ത്രമഴിപ്പിച്ചു നിർത്തി

ഹെഡ്മാസ്റ്ററെ കുറിച്ച് മോശമായി Students of a girls' school in Arunachal Pradesh were allegedly forced to undress by three teachers as a
ഇറ്റാനഗര്‍: (അരുണാചൽ പ്രദേശ്) (www.kvartha.com 30.11.2017) ഹെഡ്മാസ്റ്ററെ കുറിച്ച് മോശമായി എഴുതിയതിന് 88 വിദ്യാർത്ഥിനികളെ അധ്യാപകർ വസ്ത്രമഴിപ്പിച്ച് നിർത്തി. ആറിലും ഏഴിലും പഠിക്കുന്ന വിദ്യാർത്ഥിനികളെയാണ് അധ്യാപകർ ക്രൂരമായി ശിക്ഷിച്ചത്.
അരുണാചല്‍ പ്രദേശ് പാപും പാരെ ജില്ലയില്‍ ന്യൂ സാഗ്ലിയിലെ കസ്തൂര്‍ബാ ഗാന്ധി ബാലിക വിദ്യാലയത്തിലായിരുന്നു സംഭവം. നവംബർ 23നായിരുന്നു കുട്ടികള്‍ക്ക് നേരെ ബാലിശമായ ശിക്ഷണനടപടി ഉണ്ടായത്. നാലു ദിവസത്തിന് ശേഷം കുട്ടികൾ ആൾ സാഗല്യ സ്റ്റുഡന്റ്സ് യൂണിയൻ (എ എസ് എസ് യു ) എന്ന വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളെ സമീപിച്ചപ്പോഴാണ് വിവരം വെളിച്ചത്താകുന്നത്.

മൂന്ന് അധ്യാപകര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിനികളുടെ വസ്ത്രം ബലമായി അഴിപ്പിക്കുകയായിരുന്നെന്ന് കുട്ടികള്‍ പറയുന്നു. സ്കൂളിലെ ഒരു വിദ്യാര്‍ത്ഥിനിയേയും അധ്യാപകനേയും ചേര്‍ത്ത് കുട്ടികള്‍ കടലാസില്‍ മോശമായെഴുതിയെന്നാരോപിച്ചായിരുന്നു ശിക്ഷ. വസ്ത്രമഴിപ്പിക്കുന്നതിന് മുമ്പ് ഇവർ കുട്ടികളോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.


അതേസമയം സംഭവം വിവാദത്തിലായിരിക്കുകയാണ്. നീചമായ പ്രവർത്തിയെന്ന് അരുണാചൽ കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Summary: Students of a girls' school in Arunachal Pradesh were allegedly forced to undress by three teachers as a punishment for writing vulgar words against the head teacher. Eighty-eight students of class VI and VII of Kasturba Gandhi Balika Vidyalaya