Follow KVARTHA on Google news Follow Us!
ad

ടെലിവിഷൻ സീരിയൽ അനുകരിച്ച 7 വയസുകാരി പൊള്ളലേറ്റു മരിച്ചു

ടെലിവിഷൻ സീരിയൽ അനുകരിച്ച വയസുകാരി in a tragic incident, a seven-year-old girl
ബംഗളൂരു: (www.kvartha.com 29.11.2017) ടെലിവിഷൻ സീരിയൽ അനുകരിച്ച ഏഴ് വയസുകാരി പൊള്ളലേറ്റു മരിച്ചു. കർണാടകയിലെ ദേവൻകിരി ജില്ലയിലെ ഹരിഹര സ്വദേശിനിയും സെന്റ് മേരീസ് കോണ്‍വെന്റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ പ്രാർത്ഥനയാണ് (ഏഴ്) മരിച്ചത്. സീരിയല്‍ കണ്ട് അതിലെ കഥാപാത്രത്തെ അനുകരിക്കാന്‍ ശ്രമിച്ചതാണ് അപകട കാരണം.

കന്നഡ ചാനലിലെ പ്രശസ്തമായ 'നന്ദിനി' ഷോ കണ്ട പെണ്‍കുട്ടി ഷോയിലെ കഥാപാത്രം കാണിച്ചപോലെ തീകൊളുത്തിയ ശേഷം കെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ തീ പടര്‍ന്നുപിടിച്ചതോടെ പെണ്‍കുട്ടിക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു.


നവംബര്‍ 11ന്  നടന്ന സംഭവം  ബുധനാഴ്ചയാണ്  പുറംലോകമറിഞ്ഞത്. അതേസമയം പെൺകുട്ടി തനിയെ തീ കൊളുത്തിയതാണോ അതോ മറ്റാരെങ്കിലും ചെയ്യിച്ചതോ ചെയ്തതോ ആണോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.

Summary: In a tragic incident, a seven-year-old girl set herself on fire after watching a Kannada TV serial. The child died due to severe burn injuries. According to police, the incident took place on November 11 at Harihara town in Davanagere district and came to light only on Wednesday