Follow KVARTHA on Google news Follow Us!
ad

ഇന്ത്യൻ യുവാവ് അമേരിക്കയിൽ വെടിയേറ്റ് മരിച്ചു

ഇന്ത്യൻ യുവാവ് അമേരിക്കയിൽ A 21-year-old Indian man in the US was shot dead last weekend in front of his house in
മിസിസിപ്പി: (www.kvartha.com 29.11.2017) ഇന്ത്യൻ യുവാവ് അമേരിക്കയിൽ വെടിയേറ്റു മരിച്ചു. ഇന്ത്യക്കാരനായ ജലന്ദര്‍ സ്വദേശി സന്ദീപ് സിംഗ് (21 )എന്ന യുവാവാണ് വെടിയേറ്റു മരിച്ചത്. ഞായറാഴ്ച മിസിസിപ്പിയിലായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്.

മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം എന്ന്സം ശയിക്കുന്നതായി പോലീസ് പറഞ്ഞു. താമസസ്ഥലത്തിന് മുന്നില്‍ വച്ചാണ് സന്ദീപ് സിംഗിന് വെടിയേറ്റത്. സന്ദീപിന്റെ കൈയിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും അക്രമികൾ തട്ടിയെടുത്തിട്ടുണ്ട് . വയറിനു വെടിയേറ്റ സന്ദീപിനെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച മരണം സംഭവിക്കുകയായിരുന്നു.


അതേസമയം സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അമേരിക്കയോട് പറഞ്ഞു. ട്വിറ്ററിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

Summary: A 21-year-old Indian man in the US was shot dead last weekend in front of his house in Mississippi during a robbery attempt. Amarinder Singh, the Chief Minister of Punjab, has asked Foreign Minister Sushma Swaraj to ensure a proper investigation