Follow KVARTHA on Google news Follow Us!
ad

ക്ഷീണിതനായ വൃദ്ധനായ ഡ്രൈവറെ പിന്‍ സീറ്റില്‍ ഉറങ്ങാന്‍ വിട്ട് ടാക്‌സിയോടിച്ച യാത്രക്കാരി; ക്രിസ്റ്റീനയാണ് താരം

പസെ സിറ്റി(ഫിലിപ്പൈന്‍): (www.kvartha.com 01.10.2017) ചില കാരുണ്യപ്രവൃത്തികള്‍ക്ക് സമയമോ സന്ദര്‍ഭമോ തടസമാകാറില്ല. ഫിലിപ്പൈനില്‍ നിന്നുള്ള ചിത്രമാണ് അതിന് സാക്ഷ്യം.World, Philippine, Cristina
പസെ സിറ്റി(ഫിലിപ്പൈന്‍): (www.kvartha.com 01.10.2017) ചില കാരുണ്യപ്രവൃത്തികള്‍ക്ക് സമയമോ സന്ദര്‍ഭമോ തടസമാകാറില്ല. ഫിലിപ്പൈനില്‍ നിന്നുള്ള ചിത്രമാണ് അതിന് സാക്ഷ്യം. 31കാരിയായ ക്രിസ്റ്റീന തന്‍ പാസെ സിറ്റിയില്‍ നിന്നും സാജ് ജുവാനിലെ തന്റെ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. സെപ്റ്റംബര്‍ 15ലെ ഏറ്റവും തിരക്കേറിയ സമയം. വാഹനങ്ങളുടെ തിക്കും തിരക്കും. ഇതിനിടയിലാണ് ഒരു ടാക്‌സിയില്‍ ക്രിസ്റ്റീന കയറിപറ്റിയത്. അല്പം മുന്നോട്ടുപോയപ്പോഴേ 67കാരനായ ഡ്രൈവര്‍ റൊലാന്‍ഡോ സരുസദ് ക്രിസ്റ്റീനയോട് മറ്റൊരു ടാക്‌സി വിളിച്ച് പൊയ്‌ക്കോളാന്‍ ആവശ്യപ്പെട്ടു. ഡ്രൈവര്‍ ഏറെ ക്ഷീണിതനാണെന്ന് ക്രിസ്റ്റീന തിരിച്ചറിഞ്ഞു. മറ്റൊരു ടാക്‌സ് വിളിക്കുന്നില്ല പകരം ടാക്‌സി താനോടിക്കാം എന്ന നിര്‍ദ്ദേശം ക്രിസ്റ്റീന മുന്നോട്ടുവെച്ചു.

World, Philippine, Cristina

ആദ്യം റൊലാന്‍ഡോ ക്രിസ്റ്റീനയുടെ ആവശ്യം നിരാകരിച്ചുവെങ്കിലും അവള്‍ വീണ്ടും നിര്‍ബന്ധിപ്പിച്ചപ്പോള്‍ അദ്ദേഹം വഴങ്ങി. ഡ്രൈവര്‍ സീറ്റില്‍ നിന്ന് അദ്ദേഹം പിന്‍ സീറ്റിലേയ്ക്ക് മാറി. ക്രിസ്റ്റീന ഡ്രൈവ് ചെയ്തു. ഇതിനിടയില്‍ കണ്ണാടിയിലൂടെ നോക്കിയ ക്രിസ്റ്റീന ഡ്രൈവര്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നത് കണ്ടു. ഉടനെ ഫോണ്‍ സൈലന്റ് മോഡിലിട്ട് അദ്ദേഹത്തെ ശല്യപ്പെടുത്താതെ തന്നെ ക്രിസ്റ്റീന ഒരു മണിക്കൂര്‍ വാഹനമോടിച്ചു.

Woman passenger drives taxi so cabbie can rest

ഉറങ്ങുന്ന റൊലാന്‍ഡോയ്‌ക്കൊപ്പം ഒരു സെല്‍ഫിയെടുക്കാനും ക്രിസ്റ്റീന മറന്നില്ല. ഈ ചിത്രം പിന്നീട് ക്രിസ്റ്റീന തന്റെ ഫേസ്ബുക്ക് വാളില്‍ അപ്ലോഡ് ചെയ്തിരുന്നു. ആദ്യമായി ടാക്‌സി ഓടിക്കുന്ന ഞാന്‍ എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം.

വീടിന് മുന്‍പില്‍ ഇറങ്ങുമ്പോള്‍ ക്രിസ്റ്റീന റൊലാന്‍ഡോയ്ക്ക് ഇരട്ടി കൂലി നല്‍കി. ക്ഷീണിതനായ അദ്ദേഹം ഇനിയും ജോലി ചെയ്യേണ്ടെന്ന ആഗ്രഹമായിരുന്നു അതിന് പിന്നില്‍. 2015ല്‍ തന്നോട് വിടപറഞ്ഞ് പോയ തന്റെ പിതാവിനെയായിരുന്നു ക്രിസ്റ്റീന റൊലാന്‍ഡോയില്‍ കണ്ടതെന്ന് പിന്നീട് അവര്‍ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം)

SUMMARY: A spontaneous act of kindness doesn't look for time or place. This moving anecdote from Philippines is all about benevolence that goes beyond the obvious.

Keywords: World, Philippine, Cristina.