Follow KVARTHA on Google news Follow Us!
ad

സെൽഫി എടുക്കുന്നതിനിടെ കാൽ തെറ്റി വീണ സഹോദരനെ രക്ഷിക്കാൻ പുഴയിൽ ചാടിയ യുവതി മുങ്ങി മരിച്ചു

സെൽഫി എടുക്കുന്നതിനിടെ കാൽ തെറ്റി വീണ സഹോദരനെ രക്ഷിക്കാൻ A woman died on Friday afternoon after she jumped into the raging waters
ഭെരാഗത് (യു പി ): (www.kvartha.com 01.10.2017) സെൽഫി എടുക്കുന്നതിനിടെ കാൽ തെറ്റി വീണ സഹോദരനെ രക്ഷിക്കാൻ പുഴയിൽ ചാടിയ യുവതി മുങ്ങി മരിച്ചു. ഹത്രാസ് സ്വദേശിനിയും അഭിഭാഷകയുമായ വിനിത (29) ആണ് മരിച്ചത്. ജബൽപൂരിലെ വിനോദ കേന്ദ്രമായ ഭെരാഗതിൽ ശനിയാഴ്‍ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.

വിശ്വ ബന്ധു വിഷ്ഠയും കുടുംബവും അവധി ആഘോഷിക്കാനായി ഭെരാഗതിൽ എത്തിയതായിരുന്നു. ഈ സമയം വിനിതയും സഹോദരൻ വിനായകും (21) സെൽഫി എടുക്കാനായി പാറയുടെ മുകളിൽ കയറിയിരുന്നതായി പോലീസ് ഇൻചാർജ് ജിതേന്ദ്ര യാദവ് പറഞ്ഞു. ഇതിനിടെ വിനായകൻ കാൽ വഴുതി 100 അടി താഴ്ചയുള്ള നർമദാ നദിയിലേക്ക് വീഴുകയും പിന്നാലെ രക്ഷിക്കാനെന്നോണം വിനിത നദിയിലേക്ക് എടുത്ത് ചാടുകയുമായിരുന്നു.


പരിസരവാസികളും ഡ്രൈവർമാരും ചേർന്ന് വിനായകനെ രക്ഷിച്ചെങ്കിലും വിനിതയെ കണ്ടെത്താനായില്ല. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ വിനിതയുടെ മൃതദേഹം കരക്കടിയുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: A woman died on Friday afternoon after she jumped into the raging waters of Narmada river in New Bheraghat in a bid to save her brother, who had slipped and fallen into it while clicking a selfie.

Keywords: Fell down and dead, National, News, Obituary, Police, Woman.