Follow KVARTHA on Google news Follow Us!
ad

കൊക്ക കോള കുപ്പിയുടെ രൂപത്തിൽ വേഷം ധരിച്ച മോഷ്ടാവ്‌ തോക്കുമായെത്തി ഹോട്ടൽ കൊള്ളയടിച്ചു; വീഡിയോ കാണാം

കൊക്ക കോള കുപ്പിയുടെ രൂപത്തിൽ വേഷം ധരിച്ച മോഷ്ട്ടാവ് തോക്കുമായെത്തി ഹോട്ടൽ കൊള്ളയടിച്ചു A robber dressed as coca-cola? Sounds like Halloween has come earlier this year! Well, no. A man in Kentucky
കെന്റുക്കി (അമേരിക്ക): (www.kvartha.com 01.10.2017) കൊക്ക കോള കുപ്പിയുടെ രൂപത്തിൽ വേഷം ധരിച്ച മോഷ്ടാവ്‌ തോക്കുമായെത്തി ഹോട്ടൽ കൊള്ളയടിച്ചു. അമേരിക്കയിലെ കെന്റുക്കിയിലുള്ള ഹോട്ടലിൽ ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഏഴു മണിക്കാണ് രസകരമായ സംഭവം നടന്നത്. തോക്കുമായെത്തി 500 ഡോളർ അടിച്ചു മാറ്റിയ പ്രതിക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്. മോഷണത്തിന്റെ വീഡിയോ ഇതോടെ ഇൻറർനെറ്റിൽ വൈറലായിട്ടുണ്ട്.

America, Hotel, Humor, man, Police, Robbery, Threat, World.



ഹോട്ടലിന്റെ പിൻ വാതിലിലൂടെ അകത്ത് പ്രവേശിച്ച പ്രതി മാനേജറെ തോക്ക് കാണിച്ചു ഭീഷണിപ്പെടുത്തിയ ശേഷം പണവുമായി കടന്നു കളയുകയായിരുന്നുവെന്ന് ഹോട്ടൽ മാനേജർ പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. 11 സെക്കൻഡ് ദൈർഘ്യമുള്ള സി സി ടിവി ദൃശ്യം പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം മോഷ്ടാവിനെ കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുമെന്ന് ഹോട്ടൽ ഉടമ വ്യക്തമാക്കിയിട്ടുണ്ട്.



Credit: Youtube

Summary: A robber dressed as coca-cola? Sounds like Halloween has come earlier this year! Well, no. A man in Kentucky dressed up in a Coca-Cola bottle costume robbed a fast-food restaurant. The incident, which took place on Monday at 7am is yet to be solved. The man is now wanted by the Kentucky police

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: America, Hotel, Humor, man, Police, Robbery, Threat, World.