Follow KVARTHA on Google news Follow Us!
ad

കുവൈറ്റിൽ 15 ഇന്ത്യക്കാരുടെ വധ ശിക്ഷ റദ്ദാക്കി; ഇളവ് ലഭിച്ചവരിൽ 4 മലയാളികളും

മയക്കു മരുന്ന് കേസിൽ ജയിലിൽ കഴിയുകയായിരുന്ന 15 ഇന്ത്യക്കാരുടെ വധ ശിക്ഷ റദ്ദാക്കി Death sentence of 15 Indians, lodged in Kuwaiti jails, have been commuted to life imprisonment by the Emir of Kuwait, External Affairs Minister Sushma Swaraj said on Saturday
കുവൈറ്റ് സിറ്റി: (www.kvartha.com 01.10.2017) മയക്കു മരുന്ന് കേസിൽ ജയിലിൽ കഴിയുകയായിരുന്ന 15 ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി. അതേസമയം ഇളവ് ലഭിച്ചവരിൽ നാല് മലയാളികളും ഉൾപ്പെടുന്നു. കാസര്‍കോഡ് സ്വദേശി അബൂബക്കര്‍ സിദ്ദീഖ്, മലപ്പുറം സ്വദേശി ഫൈസല്‍ മഞ്ഞോട്ടുചാലില്‍, പാലക്കാട് സ്വദേശികളായ ഷാഹുല്‍ ഹമീദ്, നിയാസ് മുഹമ്മദ് ഹനീഫ എന്നിവര്‍ക്കാണ് വധശിക്ഷയില്‍ നിന്ന് ഇളവ് ലഭിച്ചത്. വധശിക്ഷക്ക് വിധിക്കപ്പെട്ട 17 പേരിൽ ഒരാളുടെ ശിക്ഷ ശരി വെച്ചപ്പോൾ മറ്റൊരാളെ വെറുതെ വിട്ടു. വിവിധ കോടതി വിധികളുടെ അടിസ്ഥാനത്തിലുണ്ടായ നടപടികൾ ഒന്നിച്ചു ഇന്ത്യൻ മന്ത്രാലയം പുറത്തു വിടുകയായിരുന്നു.

കൂടാതെ, മറ്റു 119 ഇന്ത്യൻ തടവുകാരുടെ ശിക്ഷാ കാലാവധി കുറക്കാൻ കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹ്‌മദ്‌ അൽ ജാബിർ അസ്സബാഹ് ഉത്തരവിടുകയും ചെയ്തു. ഇതിൽ 22 പേരെ ഉടൻ മോചിപ്പിക്കും, 53 പേരുടേത് ജീവ പര്യന്തത്തിൽ നിന്ന് 20 വർഷമായും 18 പേരുടേത് ശിക്ഷാ കാലാവധിയുടെ നാലിലൊന്നായും 25 പേരുടേത് പകുതിയായും ഒരാളുടേത് നാലിൽ മൂന്നായും കുറച്ചു. മയക്കു മരുന്നിന്റെ വിൽപനയും ഉപയോഗവും, മോഷണം, കവർച്ച, വഞ്ചന എന്നിവയുമായി ബന്ധപ്പെട്ടതാണ് മിക്കവരുടെയും കേസുകൾ.


എന്നാൽ ഇവർ ഏത് സംസഥാനത്തിലുള്ളവരാണെന്ന് വ്യക്തമായിട്ടില്ല. കോടതികൾ നൽകിയ പട്ടികയിൽ ഇന്ത്യക്കാർ എന്ന് മാത്രമേ പറയുന്നുള്ളൂവെന്നും പാസ്പോർട്ട് നമ്പറില്ലെന്നും ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു.

വിധിയിൽ സന്തോഷം പ്രകടിപ്പിച്ച വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് കുവൈറ്റ് അമീറിന്റെ കാരുണ്യത്തിന് നന്ദി അറിയിക്കുകയും ചെയ്തു.

Summary: Death sentence of 15 Indians, lodged in Kuwaiti jails, have been commuted to life imprisonment by the Emir of Kuwait, External Affairs Minister Sushma Swaraj said on Saturday.