Follow KVARTHA on Google news Follow Us!
ad

പുരുഷാഭിമാനത്തെ നിര്‍വീര്യമാക്കുന്ന വിഷസിറിഞ്ചാകരുത് നിയമം

സ്ത്രീസുരക്ഷാനിയമം പുരുഷന്റെ ആത്മാഭിമാനത്തെ നിര്‍വീര്യമാക്കുന്ന വിഷസിറിഞ്ചായി മാറുകയാണെന്ന് തെളിയിക്കുകയാണ് കൊച്ചിയില്‍ Article, Kochi, Women, Attack, Vehicles, Men, Crime, Accused, Police, Custody, Bail, Court
ടി കെ പ്രഭാകരന്‍

(www.kvartha.com 01.10.2017)
സ്ത്രീസുരക്ഷാനിയമം പുരുഷന്റെ ആത്മാഭിമാനത്തെ നിര്‍വീര്യമാക്കുന്ന വിഷസിറിഞ്ചായി മാറുകയാണെന്ന് തെളിയിക്കുകയാണ് കൊച്ചിയില്‍ യുവതികളുടെ ക്രൂരമര്‍ദനത്തിനിരയായ ഷെഫീഖ് എന്ന യൂബര്‍ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പുപ്രകാരം കേസെടുത്ത പോലീസ് നടപടി. ഷെഫീഖ് ചെയ്ത കുറ്റം സ്ത്രീത്വത്തെ അപമാനിച്ചു എന്നാണത്രെ. അപ്പോള്‍ സ്വാഭാവികമായും ഉയരേണ്ട ചോദ്യമുണ്ട്. സ്ത്രീപക്ഷനിയമത്തെ പേടിച്ച് ഷണ്ഡീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നവരാണ് പുരുഷസമൂഹത്തില്‍ ഏറിയ പങ്കുമെന്നതിനാല്‍ ആ ചോദ്യം അധികം പേര്‍ ഉയര്‍ത്താനിടയില്ല. ചോദ്യം ഇതാണ്. പുരുഷത്വത്തെ സ്ത്രീക്ക് അപമാനിക്കാന്‍ അവകാശമുണ്ടോ എന്നതാണ് ആ ചോദ്യം. കൊച്ചിയിലെ ടാക്‌സിെ്രെഡവറുടെ പുരുഷത്വം അപമാനിക്കപ്പെട്ടിട്ടുണ്ട്. ഇവിടെ ആരുടെ ഭാഗത്താണ് തെറ്റ് എന്ന വസ്തുത കൂടി പരിശോധിച്ച ശേഷമാകാം അത്തരം കാര്യങ്ങളിലെ വിലയിരുത്തല്‍.

യൂബര്‍ ഡ്രൈവര്‍ ഷെഫീഖിന്റെ വാഹനത്തില്‍ കയറിയ യാത്രക്കാരനെ ഇറക്കിവിട്ട് തങ്ങളെ കയറ്റണമെന്നാവശ്യപ്പെട്ട് മൂന്ന് യുവതികള്‍ നടത്തിയ പിടിവാശിയാണ് പ്രശ്‌നത്തിന്റെ അടിസ്ഥാനകാരണം. ഇത് യൂബര്‍ പൂളിങ്ങാണെന്നും യാത്ര മറ്റൊരാളുമായി ഷെയര്‍ ചെയ്യുന്ന സംവിധാനമാണെന്നും അതുകൊണ്ടുതന്നെ യാത്രക്കാരനെ ഇറക്കിവിടാനാകില്ലെന്നും വേറെ വാഹനം നോക്കുന്നതായിരിക്കും ഉചിതമെന്നും െ്രെഡവര്‍ അറിയിച്ചപ്പോള്‍ പ്രകോപിതരായ യുവതികളുടെ മട്ടും ഭാവവും മാറുകയും െ്രെഡവറെ കേട്ടാലറയ്ക്കുന്ന അസഭ്യം പറഞ്ഞ് ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. അതുകൊണ്ടും തീര്‍ന്നില്ല. മൂന്നംഗപെണ്‍സംഘം തെരുവുഗുണ്ടകളെപ്പോലും നാണിപ്പിക്കുന്ന വിധം െ്രെഡവറെ നടുറോഡില്‍ പിടിച്ചുനിര്‍ത്തി നിരവധി തവണ മുഖത്തടിക്കുകയും മുണ്ടുരിഞ്ഞ് നഗ്‌നനാക്കുകയും ചെയ്തു. ഷെഫീഖിന്റെ തലയില്‍ കരിങ്കല്ലുകൊണ്ടിടിച്ചും കടിച്ചും പരിക്കേല്‍പ്പിച്ചു. ഈ രംഗങ്ങളെല്ലാം ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കുകയും വാര്‍ത്താചാനലുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. െ്രെഡവറുടെ പരാതിയില്‍ മൂന്നുയുവതികള്‍ക്കുമെതിരെ ഒരു പെറ്റിക്കേസ് പോലീസ് രജിസ്റ്റര്‍ ചെയ്യുകയും ജാമ്യത്തില്‍ വിടുകയുമാണുണ്ടായത്. ജാമ്യത്തിലിറങ്ങിയ യുവതികള്‍ തങ്ങള്‍ക്കെതിരായ കേസിനെ മറികടക്കാന്‍ കണ്ടെത്തിയ കുടിലതന്ത്രം ഡ്രൈവറെ കള്ളക്കേസില്‍ കുടുക്കുകയെന്നതായിരുന്നു. സ്ത്രീസംരക്ഷണനിയമം കൂട്ടിനുണ്ടെങ്കില്‍ പിന്നെ എന്തുമാകാമല്ലോ. സ്ത്രീത്വത്തെ അപമാനിച്ചുവെന്നരോപിച്ച് ഷെഫീഖിനെതിരെ അവര്‍ പരാതി നല്‍കി. ജാമ്യമില്ലാവകുപ്പുപ്രകാരം നിരപരാധിയായ ആ ചെറുപ്പക്കാരനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് വിധേയനാകുന്ന ആള്‍ പ്രതിരോധത്തിന്റെ ഭാഗമായി ഒന്നുശബ്ദമുയര്‍ത്തിപ്പോയതാണ് ഇത്രയും കടുപ്പമുള്ള കേസില്‍ കുരുങ്ങാന്‍ ഇടയായത്. പുരുഷനായിപ്പോയി എന്നതുകൊണ്ടുമാത്രം ഷെഫീഖിന് സാമാന്യനീതിപോലും നിഷേധിക്കപ്പെട്ടിരിക്കുകയാണ്.

Article, Kochi, Women, Attack, Vehicles, Men, Crime, Accused, Police, Custody, Bail, Court, Article about case against assaulted Uber Taxi driver.

എന്തുകൊണ്ട് ഈ കൊടിയ നീതിനിഷേധം ചാനലുകള്‍ ചര്‍ച്ച ചെയ്യുന്നില്ല. ലേഖനങ്ങള്‍ ഉണ്ടാകുന്നില്ല. വാര്‍ത്തകള്‍ മാര്‍ക്കറ്റ് ചെയ്യപ്പെടുന്നില്ല. പരാതിക്കാരന്‍ പുരുഷനും പ്രതികള്‍ സ്ത്രീകളുമാണെങ്കില്‍ പ്രതികള്‍ വാദികളും പരാതിക്കാരന്‍ പ്രതിയുമാകുന്ന പ്രതിഭാസം സംഭവിക്കുന്നതെന്തുകൊണ്ടാണ്. പുരുഷന്‍ സ്ത്രീയുടെ അടിമ മാത്രമാകുന്ന പുതിയ സംസ്‌കാരത്തിന് സൃഷ്ടികര്‍മം നിര്‍വഹിക്കുന്നതാണോ നമ്മുടെ നാട്ടിലെ നിയമം. സ്ത്രീയുടെ അവകാശം പുരുഷന് ജീവിക്കാന്‍ പോലും അര്‍ഹതയില്ലാത്ത നിയമമായി പരിണമിക്കുകയാണോ. എങ്കില്‍ സൂക്ഷിക്കേണ്ടിയിരിക്കുന്നു എന്നുതന്നെയാണ് കൊച്ചി സംഭവം പൊതുസമൂഹത്തെ ഓര്‍മിപ്പിക്കുന്നത്.

യൂബര്‍ െ്രെഡവര്‍ ഷെഫീഖ് യുവതികളെ ഉപദ്രവിച്ചിരുന്നുവെങ്കില്‍ എന്തുകൊണ്ട് ആ സമയം തന്നെ ഇതുസംബന്ധിച്ച് പരാതിയുണ്ടായില്ലെന്നതിനെക്കുറിച്ച് ആലോചിക്കണം. കേസില്‍ പ്രതികളായി ജാമ്യത്തിലിറങ്ങിയ ശേഷം ആ യുവതികള്‍ തങ്ങളുടെ തെറ്റായ ചെയ്തികള്‍ കാരണം സമൂഹത്തില്‍ അപഹാസ്യരാകുകയാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞതോടെ ഈ നാണക്കേടില്‍ നിന്നും രക്ഷപ്പെടാനാണ് ടാക്‌സിെ്രെഡവറെ കേസിലുള്‍പ്പെടുത്തിയതെന്നത് സാമാന്യവിവരമുള്ള ആളുകള്‍ക്കെല്ലാം മനസിലാകും. യുവതികളുടെ അഴിഞ്ഞാട്ടവും അതിക്രമവും കാരണം ഇവിടെ പൊതുസമൂഹത്തില്‍ അപമാനിക്കപ്പെട്ടത് ടാക്‌സിെ്രെഡവര്‍ മാത്രമല്ല, ഭാര്യയും മക്കളുമടങ്ങുന്ന അയാളുടെ കുടുംബം കൂടിയാണ്. സംഭവത്തിനുശേഷം വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നാണ് ടാക്‌സിെ്രെഡവര്‍ പറയുന്നത്. സ്വന്തം മകന്‍ കരഞ്ഞുകൊണ്ട് ഓടിവന്നപ്പോള്‍ അവന്റെ മുന്നില്‍ നഗ്‌നനായി നില്‍ക്കേണ്ടിവന്നതിന്റെ അഭിമനക്ഷതവും ഈ യുവാവിനുണ്ട്.

ഇങ്ങനെയൊക്കെ സംഭവിച്ചത് ഒരു സ്ത്രീക്കായിരുന്നെങ്കിലോ. പ്രതിക്കൂട്ടിലുള്ള പുരുഷനോ പുരുഷന്‍മാര്‍ക്കോ എതിരെ ചാനല്‍ ചര്‍ച്ചകള്‍ കത്തിക്കയറുമായിരുന്നു. നവമാധ്യമങ്ങളില്‍ സദാചാര ആങ്ങളമാര്‍ കൃത്രിമസംരക്ഷണവാഗ്ദാനങ്ങളുമായി ആടിത്തിമര്‍ക്കുമായിരുന്നു. ഫെമിനിസ്റ്റുകള്‍ സ്ത്രീത്വം അപമാനിക്കപ്പെടുന്നതിനെതിരെയും സ്വകാര്യത സംരക്ഷിക്കപ്പെടാത്തതിനെതിരെയും വായ്ത്താരി മുഴക്കുമായിരുന്നു. പുരുഷനാണെങ്കില്‍ അഭിമാനവും സ്വകാര്യതയും സംരക്ഷിക്കാന്‍ ഒരു അവകാശവുമില്ലല്ലോ. പീഡിപ്പിക്കപ്പെടുന്നത് സ്ത്രീയാണെങ്കില്‍ അവള്‍ക്കൊപ്പം എന്ന് ആര്‍ത്തുവിളിക്കുന്നവര്‍ പീഡനത്തിനിരയാകുന്നത് പുരുഷനാണെങ്കില്‍ അവനൊപ്പമില്ലെന്നുപറഞ്ഞ് മുഖം തിരിക്കുന്നു. പോലീസും നിയമവുമൊക്കെ സ്ത്രീ വേട്ടക്കാരിയാണെങ്കില്‍ പോലും അവളുടെ വാദം മാത്രം മുഖവിലക്കെടുത്ത് നീതിനിര്‍വഹണത്തില്‍ പക്ഷഭേദം കാണിക്കുന്നു. പോലീസിന്റെ ഈ ഇരട്ടത്താപ്പ് നയത്തിനെതിരെ ഹൈക്കോടതി നടത്തിയ രൂക്ഷവിമര്‍ശനങ്ങള്‍ വായിച്ചപ്പോള്‍ ഇങ്ങനെയൊരു നിയമവ്യവസ്ഥക്ക് കീഴില്‍ ജീവിക്കേണ്ടിവരുന്നതിനെക്കുറിച്ച് ലജ്ജ തോന്നുകയാണ്. സ്ത്രീകളുടെ മര്‍ദനമേറ്റ യൂബര്‍ െ്രെഡവര്‍ക്കെതിരെ കേസെടുത്തത്് എന്തടിസ്ഥാനത്തിലാണെന്നാണ് കോടതി ചോദ്യമുന്നയിച്ചത്. യുവതികളുടെ പരാതിയില്‍ കേസെടുത്ത പോലീസ് തന്റെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ഷെഫീഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശമുണ്ടായിരിക്കുന്നത്. ഷെഫീഖിന്റെ വാദത്തില്‍ വാസ്തവമുണ്ടെന്ന് ബോധ്യപ്പെട്ട കോടതി അറസ്റ്റ് തടയുകയും ചെയ്തു. ഷെഫീഖ് തെറ്റുകാരനല്ലെന്ന് ആ സമയം യൂബറിലുണ്ടായിരുന്ന യാത്രക്കാരനും വെളിപ്പെടുത്തിയിട്ടുണ്ട്. പുരുഷനായതുകൊണ്ടാണ് തനിക്ക് നീതിലഭിക്കാത്തതെന്ന ഷെഫീഖിന്റെ ദൈന്യതയാര്‍ന്ന സ്വരം സ്ത്രീപക്ഷനിയമം നിരപരാധിയായ പുരുഷനെപോലും പീഡിപ്പിക്കാന്‍ ദുരുപയോഗം ചെയ്യുന്നതിന് നേരെയുള്ള ചോദ്യചിഹ്നമായി മാറുകയാണ്.

യൂബര്‍ െ്രെഡവറെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച പെണ്‍സംഘത്തിലെ ഒരു യുവതി ബ്ലാക്ക്‌മെയില്‍ കേസിലെ പ്രതിയാണെന്നത് സംഭവത്തിന്റെ ഗൗരവം ഒന്നുകൂടി വര്‍ധിപ്പിക്കുന്നു. ക്രിമിനല്‍പശ്ചാത്തലമുള്ള സ്ത്രീകളുടെ പരാതികള്‍ പോലും വെള്ളം തൊടാതെ വിഴുങ്ങി ഒരന്വേഷണവുമില്ലാതെ കേസെടുക്കുന്ന നിയമപാലകര്‍ നമ്മുടെ നാടിന് അപമാനം തന്നെയാണ്. കേസന്വേഷിക്കുന്ന പോലീസുദ്യോഗസ്ഥന്‍ താന്‍ പുരുഷന്‍ തന്നെയാണോ എന്ന് പലവട്ടം ഉള്ളില്‍ സ്വയം ചോദിച്ചുകൊണ്ടിരിക്കുന്നത് നല്ലതായിരിക്കും. പുരുഷന്‍മാരെപ്പോലെ സ്ത്രീകള്‍ക്കിടയിലും മദ്യപാനാസക്തി വര്‍ധിക്കുകയാണെന്നും സ്ത്രീകുറ്റവാളികള്‍ സമൂഹത്തില്‍ പെരുകുകയാണെന്നുമാണ് അടുത്തിടെ നടന്ന സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്. പെണ്‍വാണിഭം, ക്വട്ടേഷന്‍ കൊലപാതകം, സാമ്പത്തികതട്ടിപ്പുകള്‍ തുടങ്ങി പലതരത്തിലുള്ള കുറ്റകൃത്യങ്ങളിലും സ്ത്രീകള്‍ പുരുഷന്‍മാരോട് മത്സരിക്കുന്ന കാലം കൂടിയാണിത്. കുറ്റവാളിയായ സ്ത്രീകളെ പോലും എതിര്‍പക്ഷത്ത് പുരുഷന്‍മാരാണെങ്കില്‍ ഇരകളാക്കുന്ന വിചിത്രനീതി നമ്മുടെ നാടിനെ എവിടെ കൊണ്ടെത്തിക്കുമെന്നത് ആലോചിക്കേണ്ട വിഷയമാണ്. പുരുഷന്റെ അന്തസും അഭിമാനവും ആത്മവിശ്വാസവും നട്ടെല്ലുമെല്ലാം ഇല്ലാതാക്കുന്ന നിയമം ഈ സമൂഹത്തെ പ്രതികരിക്കാന്‍ ഭയക്കുന്ന മാംസപിണ്ഡമാക്കി മാറ്റുമെന്നതില്‍ തര്‍ക്കമില്ല. തന്റേതല്ലാത്ത കുറ്റത്തിനുപോലും അപമാനഭാരത്തില്‍ സ്ത്രീകള്‍ കാരണം തല കുനിക്കേണ്ടിവന്നാല്‍ സാന്ത്വനത്തിന്റെ ഒരു നേരിയ സ്പര്‍ശം പോലും പുരുഷന്റെ കാര്യത്തില്‍ എവിടെ നിന്നും ഉണ്ടാകുന്നില്ല. മാനഹാനി മൂലം അയാള്‍ ആത്മഹത്യ ചെയ്താല്‍ പോലും കാരണക്കാര്‍ സ്ത്രീകളായാല്‍ കേസില്ല.. മറിച്ചാണെങ്കില്‍ പ്രതിയായ പുരുഷനെതിരെ സകലവകുപ്പുകളും ചാര്‍ത്തി കേസെടുക്കുകയും ചെയ്യും. ഈ നില തുടര്‍ന്നാല്‍ പുരുഷന്‍ സ്ത്രീയാല്‍ കൊല്ലപ്പെടുകയാണെങ്കില്‍ പോലും കേസ് തള്ളുന്ന വ്യവസ്ഥകള്‍ സ്ത്രീസംരക്ഷണനിയമത്തിന്റെ ഭാഗമായി വന്നുകൂടായ്കയില്ല.

സ്ത്രീസംരക്ഷണനിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും സുപ്രീംകോടതിവരെ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകള്‍ യഥാര്‍ത്ഥത്തില്‍ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങള്‍ സാര്‍വത്രികമാണ്. അതോടൊപ്പം തന്നെ സ്വാര്‍ത്ഥലക്ഷ്യങ്ങളോടെ വ്യാജപീഡന പരാതികള്‍ ഉന്നയിക്കുന്ന സ്ത്രീകളുടെ എണ്ണവും സമൂഹത്തില്‍ പെരുകുന്നു. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും സ്വത്തുക്കള്‍ തട്ടിയെടുക്കുന്നതിന് വേണ്ടി കെട്ടിച്ചമക്കുന്ന സ്ത്രീധനപീഡനഹരജികള്‍ കോടതികളില്‍ നിറയുകയാണ്. പ്രായപൂര്‍ത്തിയായവര്‍ പരസ്പരസമ്മതത്തോടെ ശാരീരികബന്ധം പുലര്‍ത്തിയ ശേഷം എന്തെങ്കിലും കാരണത്താല്‍ തെറ്റിപ്പിരിയുന്ന പുരുഷന്‍ പിന്നീട് ബലാത്സംഗക്കേസില്‍ പ്രതിയാകുന്ന വിരോധാഭാസവും ഇവിടെയുണ്ട്. പണത്തിനുവേണ്ടി ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ പീഡനക്കേസ് കെട്ടിച്ചമക്കുന്ന സ്ത്രീകളുടെ എണ്ണവും വര്‍ധിക്കുന്നു. സ്ത്രീകളും കുട്ടികളും ലൈംഗികപീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും ഇരകളാകുന്ന സംഭവള്‍ക്ക് സമാന്തരമായാണ് വ്യാജപരാതികളിന്‍മേലുള്ള കേസുകളും പെരുകുന്നത്. എന്നാല്‍ മൊത്തത്തില്‍ വിലയിരുത്തുമ്പോള്‍ കേസുകളിലുള്‍പ്പെട്ട കുറ്റക്കാരായ പുരുഷന്‍മാര്‍ പോലും സമൂഹത്തിന്റെ കണ്ണില്‍ പരിഹാസകഥാപാത്രങ്ങളായി മാറുന്നു. അവരെ ആശ്രയിച്ചുകഴിയുന്ന അമ്മമാരും ഭാര്യമാരും സഹോദരിമാരുമെല്ലാം അതേ മാനസികാവസ്ഥയിലേക്ക് എടുത്തെറിയപ്പെടുകയാണ്. പുരുഷനെ പീഡിപ്പിക്കുന്ന നിയമം വേറൊരു തലത്തില്‍ സ്ത്രീക്കെതിരെയുമുള്ള നിയമം കൂടിയാണ്. പീഡിപ്പിക്കപ്പെടുന്ന പുരുഷന്റെ കുടുംബത്തിലെ സ്ത്രീകള്‍ കൂടി ഈ നിയമത്തിന്റെ ഇരകളാണ്. തിരുത്തണം. തിരുത്തിയേ മതിയാകൂ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Kochi, Women, Attack, Vehicles, Men, Crime, Accused, Police, Custody, Bail, Court, Article about case against assaulted Uber Taxi driver.