Follow KVARTHA on Google news Follow Us!
ad

തൃപ്പുണിത്തുറയിലെ ശിവശക്തി യോഗ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കപ്പെട്ട മുസ്ലിമായ യുവാവ് ആറു വര്‍ഷത്തിനു ശേഷം വീണ്ടും ഹിന്ദുമതത്തിലേക്ക് തിരിച്ചുപോയതായി വെളിപ്പെടുത്തല്‍

തൃപ്പുണിത്തുറയിലെ ശിവശക്തി യോഗ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കപ്പെട്ട മുസ്ലിമായ യുവാവ് ആറു വര്‍ഷത്തിനു ശേഷം വീണ്ടും ഹിന്ദുമതത്തിലേക്ക് തിരിച്ചുപോയതായി വെളിNews, Kerala, National, Ernakulam, Youth returns to Hinduism after gap of six years
കുന്താപൂര്‍: (www.kvartha.com 29.09.2017) തൃപ്പുണിത്തുറയിലെ ശിവശക്തി യോഗ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കപ്പെട്ട മുസ്ലിമായ യുവാവ് ആറു വര്‍ഷത്തിനു ശേഷം വീണ്ടും ഹിന്ദുമതത്തിലേക്ക് തിരിച്ചുപോയതായി വെളിപ്പെടുത്തല്‍. ഉഡുപ്പി കുന്താപൂര്‍ കട്‌ബെല്‍ത്തൂരിലെ ശിവറാം പൂജാരി- സുജാത പൂജാരി ദമ്പതികളുടെ മകന്‍ സുകേഷ് പൂജാരി (24)യാണ് ഹിന്ദുമതത്തിലേക്ക് തിരിച്ചുപോയത്.

കോളജില്‍ പഠിക്കുന്ന സമയത്താണ് സുകേഷ് പൂജാരി മുസ്ലിം മതത്തിലേക്ക് മാറിയത്. 18 വയസായ സമയത്തായിരുന്നു മതംമാറ്റം. ത്വയ്യിബ് ഷിയാന്‍ എന്ന പേരും സ്വീകരിച്ചിരുന്നു. കോളജ് പഠനകാലത്ത് ജമാഅത്ത് ഇസ്ലാമി, സലഫി തുടങ്ങിയ വിഭാഗവുമായി യുവാവ് അടുപ്പത്തിലാവുകയായിരുന്നു. സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങളില്‍ സുകേഷ് ആകൃഷ്ടനായിരുന്നതായും സുഹൃത്തുക്കള്‍ പറയുന്നു.

പിന്നീട് മാതാപിതാക്കള്‍ തൃപ്പുണിത്തുറയിലെ യോഗാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതായിരുന്നു. ആറു വര്‍ഷത്തിനു ശേഷം ഹിന്ദുമതത്തിലേക്ക് തന്നെ തിരിച്ചുപോയതായി യുവാവ് അറിയിച്ചതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഹിന്ദുമതം മറ്റ് മതങ്ങളെ അവഗണിക്കുകയോ മറ്റു മതങ്ങളില്‍ വിദ്വേഷം പ്രചരിപ്പിക്കുകയോ ചെയ്യുന്നില്ലെന്നും സുകേഷ് പറയുന്നു. ഇസ്ലാമില്‍ സ്വാതന്ത്ര്യമില്ലെന്നും പ്രത്യേകിച്ച് സ്ത്രീകള്‍ക്കാണ് സ്വാതന്ത്ര്യമില്ലാത്തതെന്നും കരുതുന്നതായും ഇക്കാര്യങ്ങളൊക്കെ മുന്‍നിര്‍ത്തിയാണ് ഹിന്ദു മതത്തിലേക്ക് തന്നെ തിരിച്ചുപോകുന്നതെന്നും സുകേഷ് പറയുന്നു.

അതേസമയം തൃപ്പുണിത്തുറയിലെ യോഗ കേന്ദ്രത്തിനെതിരെ പരാതിയുമായി കഴിഞ്ഞ ദിവസം തൃശൂരിലെ പെണ്‍കുട്ടി എത്തിയിരുന്നു. മതം മാറുന്ന യുവതീ- യുവാക്കളെ യോഗാ കേന്ദ്രത്തിലെത്തിച്ച് മര്‍ദിക്കുകയും പീഡിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന് കാണിച്ചാണ് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആറു പേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. യോഗാ കേന്ദ്രം അടച്ചുപൂട്ടാനും ഉത്തരവായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, National, Ernakulam, Youth returns to Hinduism after gap of six years
< !- START disable copy paste -->