Follow KVARTHA on Google news Follow Us!
ad

ആശുപത്രി മോഷണം ബിന്ദുവിന് ഒരു കല; മോഷണമുതല്‍ വില്‍ക്കാന്‍ കൂട്ടു നില്‍ക്കാതിരുന്ന ഭര്‍ത്താവിനെ ഉപേക്ഷിച്ചു

ബിന്ദുവിന് മോഷണം കലയാണ്. മോഷണവസ്തു വില്‍ക്കാന്‍ കൂട്ടുനില്‍ക്കാതിരുന്ന ഭര്‍ത്താവിനെ ഉപേക്ഷിച്ച് Hospital, Theft, Arrest, Ornaments, Police Station, Case, Court, News, Kerala.
ചങ്ങനാശേരി: (www.kvartha.com 29/09/2017) ബിന്ദുവിന് മോഷണം കലയാണ്. മോഷണവസ്തു വില്‍ക്കാന്‍ കൂട്ടുനില്‍ക്കാതിരുന്ന ഭര്‍ത്താവിനെ ഉപേക്ഷിച്ച് ബിന്ദു മറ്റൊരു യുവാവിനൊപ്പം കൂടി. അവസാനം ഇരുവരും അഴിക്കുള്ളിലായി. ചങ്ങനാശേരിയിലെ വിവിധ ആശുപത്രികളില്‍ മോഷണം നടത്തിയതിനെതുടര്‍ന്നുള്ള അന്വേഷണത്തിലാണ് ആറന്മുള ഇടശേരിമല പുതുവല്‍ ബിന്ദു രാജ് (അജിത 37), സഹായി റാന്നി മന്ദിരംപടി വേലന്‍ പറമ്പില്‍ സുരേഷ് ബാബു (45) എന്നിവര്‍ പിടിയിലായത്. ജില്ലാ പോലീസ് മേധാവിയുടെ ആന്റി ഗുണ്ടാ സ്‌ക്വാഡ് റാന്നിയില്‍ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രികളില്‍ നിന്നായി ആറ് പവന്‍ സ്വര്‍ണാഭരണങ്ങളും രണ്ടായിരം രൂപയും എ ടി എം കാര്‍ഡുമാണ് ഇവര്‍ മോഷ്ടിച്ചത്. ഇതേത്തുടര്‍ന്ന് പോലീസ് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ബിന്ദുവിലേക്ക് അന്വേഷണം എത്തിയത്. ആറന്മുളയിലെ വീട്ടില്‍ എത്തിയപ്പോഴേക്കും ബിന്ദു മുങ്ങിയിരുന്നു. പിന്നീട് റാന്നിയില്‍ നിന്ന് പിടിയിലായ സുരേഷിന്റെ സഹായത്തോടെയാണ് ബിന്ദുവിനെ കുടുക്കിയത്.

Hospital, Theft, Arrest, Ornaments, Police Station, Case, Court, News, Kerala, Robbery case; Accused arrested.

സ്വര്‍ണം വിറ്റു കിട്ടിയതില്‍ മിച്ചമുണ്ടായിരുന്ന പതിനായിരം രൂപ ഇവരില്‍ നിന്ന് കണ്ടെടുത്തു. ഭര്‍ത്താവുമായി പിണങ്ങി കഴിയുന്ന ബിന്ദു ആറ് വര്‍ഷമായി സുരേഷിനൊപ്പമാണെന്നും മോഷണ മുതല്‍ വിറ്റ് പണമാക്കുന്നത് ഇയാളാണെന്നും പോലീസ് പറഞ്ഞു.

തിരുവല്ല, ആറന്മുള, അടൂര്‍ സ്റ്റേഷനുകളില്‍ പ്രതികള്‍ക്കെതിരെ സമാനമായ കേസുകളുണ്ട്. ഡിവൈ എസ് പി ആര്‍ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ സി ഐ പി കെ വിനോദ്, ഗുണ്ടാവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ കെ കെ റെജി, അന്‍സാരി, മണികണ്ഠന്‍, അജു, ഓമന എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Hospital, Theft, Arrest, Ornaments, Police Station, Case, Court, News, Kerala, Robbery case; Accused arrested.