Follow KVARTHA on Google news Follow Us!
ad

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് കാട്ടിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു

കൊച്ചിയില്‍ ഓടുന്ന കാറില്‍ തട്ടിക്കൊണ്ടുപോയി യുവനടിയെ ആക്രമിച്ച് പകര്‍ത്തിയ അപകീKochi, News, Police, Arrest, Case, Allegation, Cinema, Entertainment, Trending, Kerala,
കൊച്ചി: (www.kvartha.com 01.08.2017) കൊച്ചിയില്‍ ഓടുന്ന കാറില്‍ തട്ടിക്കൊണ്ടുപോയി യുവനടിയെ ആക്രമിച്ച് പകര്‍ത്തിയ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ അടങ്ങിയ സി ഡി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചെന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

കൊച്ചിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം വിദ്യാര്‍ഥികള്‍ക്കു മുന്നിലാണ് പഠനത്തിന്റെ ഭാഗമായി ദൃശ്യങ്ങള്‍ കാട്ടിയതെന്നായിരുന്നു പ്രചാരണം. ഇങ്ങനെ പ്രചരിപ്പിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിരിക്കയാണ്. ഇത്തരത്തില്‍ തെറ്റായ പ്രചാരണം നടത്തിയത് അന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യത്തോടെയാണെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പു തുടങ്ങിയത്.

Was the actress attack video shown to college students? Probe begins, Kochi, News, Police, Arrest, Case, Allegation, Cinema, Entertainment, Trending, Kerala

ആരോപണം നേരിട്ട മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ മൊഴികള്‍ പോലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. പ്രചാരണം വസ്തുതാപരമല്ലെന്നു ബോധ്യപ്പെട്ടതോടെയാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. കേസിലെ പ്രതികള്‍ ഒളിപ്പിച്ച നിര്‍ണായക തൊണ്ടിമുതലുകള്‍ പലതും ഇതുവരെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.

അറസ്റ്റിലായ പ്രതികളും പോലീസിനെ വഴിതെറ്റിക്കുന്ന മൊഴികളാണു പറയുന്നത്. ദൃശ്യങ്ങള്‍ എവിടെയെന്ന കാര്യത്തില്‍ വ്യക്തമായ അറിവുള്ളത് മുഖ്യപ്രതി പള്‍സര്‍ സുനിക്ക് മാത്രമാണ്. എന്നാല്‍ പോലീസിനോട് ഇത് വ്യക്തമാക്കാന്‍ പള്‍സര്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണു കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചതായുള്ള പ്രചാരണമുണ്ടായത്. കേസില്‍ ലഭ്യമായ ഇത്തരം ദൃശ്യങ്ങള്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവ ചോര്‍ന്നു എന്നാണ് ആരോപണമുണ്ടായത്.

Also Read:
ദാഇഷില്‍ ചേര്‍ന്ന ഒരു കാസര്‍കോട് സ്വദേശി കൂടി കൊല്ലപ്പെട്ടതായി സന്ദേശം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Was the actress attack video shown to college students? Probe begins, Kochi, News, Police, Arrest, Case, Allegation, Cinema, Entertainment, Trending, Kerala.