Follow KVARTHA on Google news Follow Us!
ad

വീട്ടുജോലിക്കാരിയുടെ മൂന്ന് വയസുള്ള പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച് സൂചികള്‍ ദേഹത്ത് കുത്തികയറ്റി കൊലപ്പെടുത്തിയ ആള്‍ അറസ്റ്റില്‍

പുരുലിയ(പശ്ചിമ ബംഗാള്‍): (www.kvartha.com 01.08.2017) വീട്ടുജോലിക്കാരിയുടെ മൂന്ന് വയസുള്ള മകളെ ലൈംഗീകമായി പീഡിപ്പിച്ച് ദേഹത്ത് സൂചികള്‍ കുത്തികയറ്റിയ ആള്‍ അറസ്റ്റിലായി. പശ്ചിമ ബംഗാളിലെ പുരുലിയയിലാണ് സംNational, Crime, Abuse
പുരുലിയ(പശ്ചിമ ബംഗാള്‍): (www.kvartha.com 01.08.2017) വീട്ടുജോലിക്കാരിയുടെ മൂന്ന് വയസുള്ള മകളെ ലൈംഗീകമായി പീഡിപ്പിച്ച് ദേഹത്ത് സൂചികള്‍ കുത്തികയറ്റിയ ആള്‍ അറസ്റ്റിലായി. പശ്ചിമ ബംഗാളിലെ പുരുലിയയിലാണ് സംഭവം നടന്നതെങ്കിലും യുപിയില്‍ നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സനാതന്‍ ഠാക്കൂറാണ് അറസ്റ്റിലായത്. സന്യാസ വേഷത്തില്‍ ഒരു ക്ഷേത്രത്തില്‍ ഒളിച്ച് കഴിയുകയായിരുന്നു പ്രതി. ജൂലൈ 15നാണ് സംഭവം പുറം ലോകമറിയുന്നത്. അന്ന് മുതല്‍ പ്രതി ഒളിവിലായിരുന്നു. കുറ്റകൃത്യത്തിന് സഹായിച്ചതിന് കുട്ടിയുടെ മാതാവിനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജൂലൈ 15നാണ് പീഡനത്തിനിരയായ കുട്ടിയെ സേഥ് സുഖ്‌ലാല്‍ കര്‍നാനി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏഴോളം സൂചികള്‍ കുട്ടിയുടെ ശരീരത്തില്‍ നിന്നും കണ്ടെത്തിയിരുന്നു. കൂടാതെ കുട്ടിയുടെ ഒരു കൈ ഒടിഞ്ഞ നിലയിലായിരുന്നു.

ശസ്ത്രക്രിയയിലൂടെ സൂചികള്‍ പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞുവെങ്കിലും ന്യൂമോണിയയേയും സെപ്‌സിസിനേയും തുടര്‍ന്ന് കുഞ്ഞിന് മരണം സംഭവിക്കുകയായിരുന്നു.

National, Crime, Abuse

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: A man who allegedly physically and sexually abused his housemaid's three-year-old girl and pierced her with multiple needles in West Bengal's Purulia district was arrested from Uttar Pradesh, police said on Monday.

Keywords: National, Crime, Abuse