Follow KVARTHA on Google news Follow Us!
ad

പള്‍സര്‍ സുനിയോട് അടുത്ത പരിചയം; ഫോണില്‍ സംസാരിച്ചത് ദിലീപിന്റെ നിര്‍ദേശപ്രകാരം, അന്വേഷണ സംഘത്തോട് അപ്പുണ്ണി

കൊച്ചിയില്‍ ഓടുന്ന കാറില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃKochi, News, Probe, Police, Conspiracy, Mobil Phone, Arrest, Remanded, Kerala, Cinema, Entertainment, Trending,
കൊച്ചി: (www.kvartha.com 01.08.2017) കൊച്ചിയില്‍ ഓടുന്ന കാറില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ അറിയാമെന്ന് നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്ന എ.എസ്.സുനില്‍രാജ് അന്വേഷണസംഘത്തിന് മുമ്പാകെ മൊഴി നല്‍കി. പള്‍സര്‍ സുനിയുമായി നേരത്തെ അടുത്ത പരിചയമുണ്ടായിരുന്നു. നടനും എംഎല്‍എയുമായ മുകേഷിന്റെ ഡ്രൈവറായിരുന്ന കാലം മുതല്‍ സുനിയുമായി പരിചയമുണ്ട്. എന്നാല്‍ ദിലീപും സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ അറിയില്ലെന്നായിരുന്നു അപ്പുണ്ണിയുടെ മറുപടി എന്ന് പോലീസിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ജയിലില്‍നിന്ന് പള്‍സര്‍ സുനി വിളിക്കുമ്പോള്‍ ദിലീപ് അടുത്തുണ്ടായിരുന്നു. പരിചയമില്ലാത്തതു പോലെ സംസാരിക്കാന്‍ ദിലീപ് ആവശ്യപ്പെട്ടു. സുനി തന്നോട് പറഞ്ഞതെല്ലാം ദിലീപിനെ അപ്പോള്‍ത്തന്നെ അറിയിച്ചിരുന്നു. ജയിലില്‍നിന്നയച്ച കത്തിന്റെ കാര്യം സംസാരിക്കാന്‍ ഏലൂര്‍ ടാക്‌സി സ്റ്റാന്‍ഡിലും പോയിരുന്നു. എന്നാല്‍ ഗൂഢാലോചനയെപ്പറ്റി അറിയില്ലെന്നും അപ്പുണ്ണിയുടെ മൊഴിയില്‍ പറയുന്നു.

Malayalam actor Dileep's manager Appunni surrenders before police club, Kochi, News, Probe, Police, Conspiracy, Mobil Phone, Arrest, Remanded, Kerala, Cinema, Entertainment, Trending

2013 ല്‍ മുകേഷിന്റെ ഡ്രൈവറായിരുന്ന കാലം മുതല്‍ പള്‍സര്‍ സുനിയുമായി അടുത്ത പരിചയമുണ്ട്. തന്റെ ഫോണ്‍ നമ്പരും സുനിയുടെ കൈയ്യിലുണ്ടാകാം. ജയിലില്‍നിന്ന് പള്‍സര്‍ സുനി തന്റെ ഫോണിലേക്കു വിളിച്ചത് ഈ പരിചയത്തിന്റെ അടിസ്ഥാനത്തിലായിരിക്കാമെന്നും അപ്പുണ്ണി പോലീസിനോടു പറഞ്ഞു. എന്നാല്‍ ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടോ എന്ന് തനിക്കറിയില്ല. സിനിമാ സെറ്റുകളില്‍ ചിലപ്പോഴൊക്കെ ഒരുമിച്ചുണ്ടായിരുന്നെങ്കിലും ഇവര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയതായി അറിയില്ലെന്നും അപ്പുണ്ണി മൊഴി നല്‍കി.

ദിലീപ് അറസ്റ്റിലായ ജൂലൈ പത്തു മുതല്‍ ഒളിവിലായിരുന്ന അപ്പുണ്ണി തിങ്കളാഴ്ചയാണ് അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരായത്. വളരെ നാടകീയമായാണ് അപ്പുണ്ണി മൊഴി നല്‍കാനായി ആലുവ പോലീസ് ക്ലബ്ബിലെത്തിയത്. ആദ്യം അപ്പുണ്ണിയുടെ അനുജനായിരുന്നു എത്തിയത്, പിന്നീടാണ് അപ്പുണ്ണിയുടെ പ്രവേശനം. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നായിരുന്നു അപ്പുണ്ണി പോലീസ് ക്ലബ്ബില്‍ ഹാജരായത്. ആറുമണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ച അപ്പുണ്ണിയില്‍നിന്ന് മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനും തനിക്കും നേരിട്ടു ബന്ധമില്ലെന്ന നിലപാടാണ് അപ്പുണ്ണി സ്വീകരിച്ചത്. രണ്ടു ദിവസത്തിനു ശേഷം വീണ്ടും ഹാജരാവാന്‍ പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

മുഖ്യപ്രതിയായ പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ കുറ്റകൃത്യത്തിനു മുന്‍പു നടിയെ ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ട പലകാര്യങ്ങളും ദിലീപുമായി സംസാരിച്ചിരുന്നത് അപ്പുണ്ണിയുടെ ഫോണില്‍ വിളിച്ചാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. റിമാന്‍ഡില്‍ കഴിയുന്ന സുനില്‍ വിളിച്ചതും അപ്പുണ്ണിയുടെ ഫോണിലേക്കാണ്. ദിലീപിനു കൈമാറാന്‍ ജയിലിനുള്ളില്‍ സുനില്‍ ഏല്‍പിച്ച കത്തിന്റെ ഫോട്ടോ സഹതടവുകാരന്‍ വിഷ്ണു അയച്ചതും ഇയാള്‍ക്കാണ്.

Also Read:
ദാഇഷില്‍ ചേര്‍ന്ന ഒരു കാസര്‍കോട് സ്വദേശി കൂടി കൊല്ലപ്പെട്ടതായി സന്ദേശം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Malayalam actor Dileep's manager Appunni surrenders before police club, Kochi, News, Probe, Police, Conspiracy, Mobil Phone, Arrest, Remanded, Kerala, Cinema, Entertainment, Trending.