Follow KVARTHA on Google news Follow Us!
ad

ഈ ഓഫീസ് ചല്ലറ ഓഫീസല്ല, സര്‍ക്കാരിന്റെ 6 അവാര്‍ഡുകള്‍ നേടിയ ഓഫീസാണ്; എന്നാല്‍ ഇവിടെ എത്തുന്നവര്‍ മെഴുകുതിരി കൂടി കരുതണം, ഇല്ലെങ്കില്‍ മൊബൈല്‍ ടോര്‍ച്ച് ലൈറ്റ്, എങ്കിലേ കാര്യം സാധിക്കൂ

കറണ്ടു പോയാല്‍ പ്രവര്‍ത്തനരഹിതം , ഫയലുകള്‍ ഒപ്പിടാന്‍ മൊബൈല്‍ വെട്ടം, മെഴുAward, Officer, Complaint, Farmers, News, Kerala,
ചെങ്ങന്നൂര്‍: (www.kvartha.com 01.08.2017) കറണ്ടു പോയാല്‍ പ്രവര്‍ത്തനരഹിതം , ഫയലുകള്‍ ഒപ്പിടാന്‍ മൊബൈല്‍ വെട്ടം, മെഴുകുതിരി, അല്ലെങ്കില്‍ ടോര്‍ച്ച് ലൈറ്റ് ഇവയിലേതെങ്കിലും ഇല്ലങ്കില്‍ ഓഫീസിനു പുറത്ത് വരണം. കുറ്റൂര്‍ പഞ്ചായത്ത് ഓഫീസിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന കൃഷി ഓഫീസിനാണ് ഈ ദുര്‍ഗതി. പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് കൃഷി ഭവന്‍ സ്ഥിതി ചെയ്യുന്നത്. ഒരു ജനല്‍ മാത്രമാണിവിടെ ഉള്ളത്.

ജനല്‍ പാളികള്‍ തുറന്നാല്‍ പഞ്ചായത്തിന്റെ മറ്റൊരു കെട്ടിടത്തിന്റെ ഭിത്തിയോട് ചേര്‍ന്നാണ് നില്‍ക്കുന്നത്. മുറിയിലേക്കുള്ള വാതില്‍ മറ്റൊരു ഇടുങ്ങിയ ഹാളിലേക്കാണ് എത്തുക . പഞ്ചായത്തിന്റെ വാഹനം പാര്‍ക്കു ചെയ്യുന്ന ഇടനാഴിയുടെ നേരെയാണ് ഈ വാതില്‍. അതു കൊണ്ട് ആ വാതിലിലൂടെയും വെളിച്ചം കയറില്ല.

Candle light in Chengannur agricultural office, Award, Officer, Complaint, Farmers, News, Kerala

നേരത്തെ ഇരുന്ന കൃഷി ഓഫീസര്‍മാര്‍ പഞ്ചായത്ത് കമ്മറ്റിക്ക് പലതവണ പരാതി കൊടുത്തിട്ടും ഫലം ഉണ്ടായില്ല. അശാസ്ത്രീയ നിര്‍മ്മാണമാണിതിനു കാരണമെന്ന് ഉദ്യോഗസ്ഥരും ,നാട്ടുകാരും ഒരുപോലെ പറയുന്നു. ജനലുകള്‍ തുറന്നിട്ടാലും, കതക് തുറന്നാലും പുറത്തു നിന്നും വെളിച്ചം കയറില്ല. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതുമണി മുതല്‍ അഞ്ചുമണി വരെ കറണ്ട് കട്ടായിരുന്ന സമയത്ത് മെഴുകുതിരി കത്തിച്ച് വച്ചാണ് ഓഫീസിലെ പണികള്‍ നടത്തിയതെന്ന് പുതിയതായി എത്തിയ കൃഷി ഓഫീസര്‍ പറഞ്ഞു. വായുസഞ്ചാരം തീരെ ഇല്ലാത്ത അവസ്ഥയാണ്.

ഈ രണ്ട് വര്‍ഷത്തിനിടക്ക് ഏറ്റവും നല്ല കര്‍ഷകര്‍ക്കുള്ള അവാര്‍ഡ് അടക്കം സര്‍ക്കാരിന്റെ ആറ് അവാര്‍ഡ് വാങ്ങിയ കൃഷി ഓഫീസാണിത്. അതുകൊണ്ട് തന്നെ നിത്യവും ഏറ്റവും കൂടുതല്‍ കര്‍ഷകരും, കൃഷി സംബന്ധിച്ചുള്ള മറ്റ് കാര്യങ്ങള്‍ക്കും നിരവധി പേര്‍ ഈ ഓഫീസിലെത്തുന്നുണ്ട്. എന്നാല്‍ ഇവിടെ എത്തിയാല്‍ വെളിച്ചമില്ലാത്തതു കാരണം ഉദ്യോഗസ്ഥരും നാട്ടുകാരും വീര്‍പ്പുമുട്ടുകയാണ് .

കറണ്ട് പോകരുതേ എന്നുള്ള പ്രാര്‍ത്ഥനയോടാണ് ഉദ്യോഗസ്ഥര്‍ രാവിലെ ജോലിക്കെത്തുന്നത് . ഒരു കമ്പ്യൂട്ടര്‍ ഉള്ളതും തകരാറിലാണ്. അത് നന്നാക്കി എടുത്തിട്ടും കാര്യമില്ല. മിക്ക ദിവസവും കറണ്ട് കട്ടാണ്. പഞ്ചായത്ത് കമ്മറ്റി മുന്‍കൈ എടുത്ത് പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

Also Read:
കോളജിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Candle light in Chengannur agricultural office, Award, Officer, Complaint, Farmers, News, Kerala.