Follow KVARTHA on Google news Follow Us!
ad

അക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം; പി സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് ആനിരാജ

കൊച്ചിയില്‍ ഓടുന്ന കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശംKochi, News, Actress, attack, Criticism, Case, Conspiracy, hospital, Treatment, Cinema, Entertainment, Trending, Kerala
കൊച്ചി: (www.kvartha.com 01.08.2017) കൊച്ചിയില്‍ ഓടുന്ന കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയ പൂഞ്ഞാര്‍ എം.എല്‍.എ പി.സി.ജോര്‍ജിനെതിരെ വനിതാ കമ്മിഷന്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ നേതാവും ദേശീയ വനിതാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ആനിരാജ രംഗത്ത്.

 ജോര്‍ജ് നടി അക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനാ കുറ്റത്തിന് അറസ്റ്റിലായി ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ചലച്ചിത്രതാരം ദിലീപിന്റെ 'പെയ്ഡ് ഏജന്റ്' ആണോയെന്ന് സംശയമുണ്ട്. ജോര്‍ജുമായി ബന്ധമുള്ള ആര്‍ക്കോ കേസില്‍ പങ്കുണ്ടെന്ന തരത്തിലാണ് എം.എല്‍.എയുടെ പെരുമാറ്റമെന്നും ആനിരാജ കുറ്റപ്പെടുത്തി.

Ani Raja against P C George, Kochi, News, Actress, attack, Criticism, Case, Conspiracy, hospital, Treatment, Cinema, Entertainment, Trending, Kerala

ആക്രമിക്കപ്പെട്ട നടിയെ വിമര്‍ശിച്ചും ദിലീപിനെ പിന്തുണച്ചും പി.സി. ജോര്‍ജ് കഴിഞ്ഞദിവസമാണ് രംഗത്തെത്തിയത്. ക്രൂരമായ ആക്രമണമാണ് നേരിട്ടതെങ്കില്‍, നടിക്ക് എങ്ങനെയാണ് അടുത്ത ദിവസം തന്നെ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതെന്നും ഡെല്‍ഹിയിലെ നിര്‍ഭയയെപ്പോലെയാണ് താന്‍ ആക്രമിക്കപ്പെട്ടതെന്ന് പറഞ്ഞ നടി ഏത് ആശുപത്രിയിലാണ് ചികിത്സ തേടിയതെന്ന് വ്യക്തമാക്കണമെന്നുമായിരുന്നു ജോര്‍ജിന്റെ പരാമര്‍ശം.

Also Read:
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കിണറ്റില്‍ മരിച്ച നിലയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ani Raja against P C George, Kochi, News, Actress, attack, Criticism, Case, Conspiracy, hospital, Treatment, Cinema, Entertainment, Trending, Kerala.