Follow KVARTHA on Google news Follow Us!
ad

എയര്‍ ഇന്ത്യാ ജീവനക്കാരുടെ ഹോട്ടലില്‍ പ്രേതശല്യം; താമസിക്കാനാവുന്നില്ലെന്ന് കാട്ടി അധികൃതര്‍ക്ക് കത്ത് നല്‍കി, സത്യമെന്ന് സമീപവാസികള്‍

എയര്‍ ഇന്ത്യാ ജീവനക്കാര്‍ താമസിക്കുന്ന ചിക്കാഗോയിലെ ഹോട്ടലില്‍ പ്രേതശല്യമുണ്ടെന്ന് കാട്ടിNew York, News, Flight, Air India, Letter, Hotel, Complaint, Probe, America, World,
ന്യൂയോര്‍ക്ക്: (www.kvartha.com 01.08.2017) എയര്‍ ഇന്ത്യാ ജീവനക്കാര്‍ താമസിക്കുന്ന ചിക്കാഗോയിലെ ഹോട്ടലില്‍ പ്രേതശല്യമുണ്ടെന്ന് കാട്ടി അധികൃതര്‍ക്ക് കത്ത് നല്‍കി. ഹോട്ടല്‍ മുറിയില്‍ അസാധാരണ സംഭവങ്ങളാണ് ഉണ്ടാകുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. വാതിലുകള്‍ കൊട്ടിയടയ്ക്കുക, ബള്‍ബുകള്‍ മിന്നിക്കെടുക, വിചിത്ര ശബ്ദങ്ങള്‍ കേള്‍ക്കുക, അപരിചിതമായ ഗന്ധം അനുഭവപ്പെടുക തുടങ്ങി പതിവു പ്രേതലക്ഷണങ്ങള്‍' തന്നെയാണ് ഹോട്ടല്‍ മുറിയില്‍ ജീവനക്കാര്‍ നേരിടുന്നത്.

അതുകൊണ്ടുതന്നെ തനിച്ച് കിടക്കാന്‍ ധൈര്യമില്ലാത്തതിനാല്‍ ഒന്നിലധികം ജീവനക്കാര്‍ ഒരുമിച്ചാണ് മുറിയില്‍ കഴിയുന്നത്. കടുത്ത മാനസിക സമ്മര്‍ദമാണ് ഇതുമൂലം ജീവനക്കാര്‍ നേരിടുന്നത്.  രാത്രിയില്‍ ശരിയായി ഉറങ്ങാന്‍ കഴിയുന്നില്ലെന്നും കടുത്ത മാനസിക പിരിമുറുക്കം മൂലം ജോലിയില്‍ ശ്രദ്ധിക്കാനാകുന്നില്ലെന്നും ജീവനക്കാര്‍ കത്തില്‍ പരാതിപ്പെടുന്നു. ഹോട്ടലില്‍ പ്രവേശിക്കുന്നതോടെയാണ് അസാധാരണവും വിവരിക്കാനാകാത്തതുമായ സംഭവങ്ങളുണ്ടാകുന്നത്. ബെഡ് റൂമില്‍ കയറുന്നതോടെ പിന്നെയും പ്രശ്‌നങ്ങള്‍ തുടങ്ങുന്നു. ഹോട്ടലില്‍ താമസിക്കുന്ന ജീവനക്കാരില്‍ ഭൂരിപക്ഷവും ഇത്തരം പ്രശ്‌നം നേരിടുന്നതായി കത്തില്‍ പറയുന്നു. ജീവനക്കാര്‍ക്ക് താമസിക്കാന്‍ മറ്റൊരു ഹോട്ടല്‍ ഏര്‍പ്പെടുത്തണമെന്നും ഇവിടെ ഒരുതരത്തിലും താമസിക്കാന്‍ കഴിയില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Air India Cabin Crew Fear for Life After Chicago Hotel Ghost Spooks Them, Investigation Initiated, New York, News, Flight, Air India, Letter, Hotel, Complaint, Probe, America, World

എന്നാല്‍ എയര്‍ ഇന്ത്യയുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ ഹോട്ടലില്‍ താമസിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാവുകയാണ്. ഒരിക്കല്‍ ഹോട്ടലില്‍ കഴിയാന്‍ ഇടവന്നവര്‍ പിന്നീട് ചിക്കാഗോയിലേയ്ക്കുള്ള വിമാനങ്ങളില്‍ ഡ്യൂട്ടി ചെയ്യാന്‍ തയ്യാറാവുന്നില്ല. എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നതിനു മുന്‍പ് വിഷയത്തില്‍ അടിയന്തിര നടപടിയെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഹോട്ടലിന്റെ സമീപത്തുള്ളവരും വാര്‍ത്ത സത്യമാണെന്ന് പറയുന്നു.

അതേസമയം കത്ത് ലഭിച്ചതായും വിഷയം സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നും ചിക്കാഗോയിലെ ഓഫീസുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തുന്നുണ്ടെന്നും എയര്‍ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാര്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.

Also Read:
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കിണറ്റില്‍ മരിച്ച നിലയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Air India Cabin Crew Fear for Life After Chicago Hotel Ghost Spooks Them, Investigation Initiated, New York, News, Flight, Air India, Letter, Hotel, Complaint, Probe, America, World.