Follow KVARTHA on Google news Follow Us!
ad

ശ്രീലക്ഷ്മിയെ കടത്തിക്കൊണ്ടുപോയ അയ്യപ്പന്‍ അറസ്റ്റില്‍; കൂടെ പോകാന്‍ പ്രേരിപ്പിച്ചത് നേരത്തെ സഹായിയായി പ്രവര്‍ത്തിച്ചതിന്റെ പരിചയത്തിലെന്ന് സംശയം

ശ്രീലക്ഷ്മിയെ കടത്തിക്കൊണ്ടുപോയ അയ്യപ്പനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുനെല്‍വേലി മുത്തമ്മാല്‍ തെരുവിKerala, Thiruvananthapuram, News, Arrested, Elephant, Police, Youth arrested for female elephant trafficking
തിരുവനന്തപുരം: (www.kvartha.com 29.07.2017) ശ്രീലക്ഷ്മിയെ കടത്തിക്കൊണ്ടുപോയ അയ്യപ്പനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുനെല്‍വേലി മുത്തമ്മാല്‍ തെരുവില്‍ അയ്യപ്പന്‍ (21) ആണ് തെങ്കാശി പാതയില്‍ ചിപ്പന്‍ച്ചിറയില്‍ വെച്ച് പോലീസ് പിടിയിലായത്. ചുള്ളിമാനൂരിന് സമീപത്തെ പുരയിടത്തില്‍ കെട്ടിയിട്ടിരുന്ന ശ്രീലക്ഷ്മി എന്ന പിടിയാനയെയാണ് അയ്യപ്പന്‍ മോഷ്ടിച്ച് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. വിതുര സ്വദേശി രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള പിടിയാനയാണ് ശ്രീലക്ഷ്മി.

Kerala, Thiruvananthapuram, News, Arrested, Elephant, Police, Youth arrested for female elephant trafficking


നേരത്തെ ശ്രീലക്ഷ്മിയുടെ സഹായിയായി അയ്യപ്പന്‍ ജോലി ചെയ്തിട്ടുണ്ട്. ഈ പരിചയമായിരിക്കാം ആനയെ അയ്യപ്പന്റെ കൂടെ പോകാന്‍ പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നതായി മറ്റു പാപ്പാന്മാര്‍ പറയുന്നു. വെള്ളിയാഴ്ച രാവിലെ ഭക്ഷണം കൊടുക്കാനെത്തിയ പാപ്പാന്മാരാണ് ആനയെ കാണാനില്ലെന്ന വിവരം മനസിലാക്കിയത്. പിന്നീട് പോലീസില്‍ അറിയിക്കുകയായിരുന്നു. അയ്യപ്പനെക്കുറിച്ചുള്ള സംശയവും ഇവര്‍ പറഞ്ഞിരുന്നതിനാല്‍ വലിയമല പോലീസ് തമിഴ്‌നാട് ഭാഗത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചു. തുടര്‍ന്ന് തെങ്കാശി പാതയില്‍ വെച്ച് അയ്യപ്പനെയും ആനയെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കസ്റ്റഡിയിലെടുത്ത ആനയെയും അയ്യപ്പനെയും വലിയമല പോലീസ് സ്റ്റേഷനിലെത്തിച്ചു. കസ്റ്റഡിയിലെടുത്ത ആനയെ കോടതി ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കാമെന്ന രേഖാമൂലമുള്ള ഉറപ്പിന്മേല്‍ ഉടമയ്ക്ക് വിട്ടുകൊടുത്തു. അയ്യപ്പന്റെ കൂടെ പോയി തിരിച്ചെത്തിയ ശ്രീലക്ഷ്മിക്ക് വലിയമല പോലീസ് സ്റ്റേഷനില്‍ ഗംഭീര സ്വീകരണമാണ് ലഭിച്ചത്.

Keywords: Kerala, Thiruvananthapuram, News, Arrested, Elephant, Police, Youth arrested for female elephant trafficking