Follow KVARTHA on Google news Follow Us!
ad

പുതിയ റേഷന്‍ കാര്‍ഡ് കൈയ്യില്‍ കിട്ടിയവര്‍ വിവരങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുക; ചിലപ്പോള്‍ നിങ്ങള്‍ പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ ആയേക്കാം

പുതിയ റേഷന്‍ കാര്‍ഡ് കൈയ്യില്‍ കിട്ടിയവര്‍ ആദ്യം തന്നെ തങ്ങളുടെ വിവരങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുക. ചിലപ്പോള്‍ നിങ്ങള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ Kerala, Kannur, News, Registration, Ration Card, Details, Wrong details entered in new ration card.
കണ്ണൂര്‍: (www.kvartha.com 30.07.2017) പുതിയ റേഷന്‍ കാര്‍ഡ് കൈയ്യില്‍ കിട്ടിയവര്‍ ആദ്യം തന്നെ തങ്ങളുടെ വിവരങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുക. ചിലപ്പോള്‍ നിങ്ങള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ ആയേക്കാം. പുതുതായി റേഷന്‍ കാര്‍ഡ് കിട്ടിയ ഇരിട്ടിയിലെ അന്നമ്മ ഇപ്പോള്‍ 'ജഡ്ജി'യാണ്. ഇരിട്ടി താലൂക്കില്‍പ്പെട്ട എടപ്പുഴയില്‍ പുതുതായി അനുവദിച്ച റേഷന്‍ കാര്‍ഡിലാണ് വീട്ടമ്മയെ അധികൃതര്‍ ജഡ്ജിയാക്കിയത്.


വ്യാപക തെറ്റുകളാണ് പുതിയ റേഷന്‍ കാര്‍ഡില്‍ കടന്നുകൂടിയിട്ടുള്ളത്. എടപ്പുഴയിലെ മങ്കത്താനത്ത് അന്നമ്മയുടെ പേരിലുള്ള റേഷന്‍ കാര്‍ഡില്‍ അന്നമ്മയുടെ തൊഴിലാണ് ജഡ്ജി എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതുവരെയും അടുക്കള ഭരണം മാത്രം നടത്തിയിരുന്ന അന്നമ്മയാണ് ഒരു സുപ്രഭാതത്തില്‍ പുതിയ റേഷന്‍ കാര്‍ഡില്‍ ജഡ്ജിയായി പ്രത്യക്ഷപ്പെട്ടത്.

വീട്ടുപേരും തെറ്റിച്ചാണ് കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഭര്‍ത്താവ് എം എം ഇമ്മാനുവലിന്റെ വയസായ 62 അന്നമ്മയ്ക്കാണ് കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അന്നമ്മയുടെ വയസായ 58 ഭര്‍ത്താവിനും നല്‍കി. മങ്കത്താനത്ത് എന്നുള്ള വീട്ടുപേരിലും അക്ഷരത്തെറ്റുണ്ട്്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kannur, News, Registration, Ration Card, Details, Wrong details entered in new ration card.