Follow KVARTHA on Google news Follow Us!
ad

മന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട സര്‍ക്കാര്‍ ജീവനക്കാരന്റെ വീടിന് നേരെ ആക്രമണം

മന്ത്രി എം എം മണിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിനു പിന്നാലെ സസ്‌പെന്‍ഷനിലായ വൈദ്യുത വകുപ്പ് ജീവനക്കാരന്റെ വീട് ആക്രമിച്ചു. കാസര്‍കോട് പടന്ന ഓരിയിലെ പി കെ Minister, Facebook, Complaint, Police, Case, Attack, Kasaragod, MM Mani
തൃക്കരിപ്പൂര്‍: (www.kvartha.com 29.07.2017) മന്ത്രി എം എം മണിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിനു പിന്നാലെ സസ്‌പെന്‍ഷനിലായ വൈദ്യുത വകുപ്പ് ജീവനക്കാരന്റെ വീട് ആക്രമിച്ചു. കാസര്‍കോട് പടന്ന ഓരിയിലെ പി കെ സുഗുണന്റെ വീടിനു നേരെ രാത്രി ഒരു മണിക്കു ശേഷമാണ് അക്രമം നടന്നത്. ജനല്‍പാളികള്‍ തകര്‍ത്തു. വീടിനു നേരെ കല്ലേറും ഉണ്ടായി. ഈ സമയം സുഗുണന്‍ വീട്ടിലുണ്ടായിരുന്നില്ല. ഭാര്യയും അമ്മയും മാത്രമുള്ളപ്പോഴാണ് അക്രമം.


കഴിഞ്ഞ ഏഴിനു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയിരുന്നു. കോണ്‍ഗ്രസ് അനുകൂല സംഘടനാ പ്രവര്‍ത്തകനായ സുഗുണന്‍ ചെറുവത്തൂര്‍ 110 കെവി സബ് സ്റ്റേഷനിലെ മസ്ദൂര്‍ ജീവനക്കാരനാണ്. ചീഫ് എന്‍ജിനീയറുടെ നിര്‍ദേശപ്രകാരം കാസര്‍കോട് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സുഗുണനെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വീടിനു നേരെ ആക്രമണമുണ്ടായത്.

ആക്രമത്തിനു പിന്നില്‍ സി പി എം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Minister, Facebook, Complaint, Police, Case, Attack, Kasaragod, MM Mani.