Follow KVARTHA on Google news Follow Us!
ad
Posts

ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍കൂടി പിടിയില്‍

കണ്ണൂര്‍ രാമന്തളിയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികളെ കൂടി കേസന്വേഷിക്കുന്ന പയ്യന്നൂര്‍ സി ഐ എം പി ആസാദ് RSS, Murder, Case, Police, Investigates, Arrest, Accused, Kannur, Biju
പയ്യന്നൂര്‍: (www.kvartha.com 29.07.2017) കണ്ണൂര്‍ രാമന്തളിയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികളെ കൂടി കേസന്വേഷിക്കുന്ന പയ്യന്നൂര്‍ സി ഐ എം പി ആസാദ് അറസ്റ്റ് ചെയ്തു. ഇതോടെ ഈ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായി. രാമന്തളി സ്വദേശികളും സി പി എം പ്രവര്‍ത്തകരുമായ ബിജേഷ് (25), ബൈജു (23) എന്നിവരെയാണ് ശനിയാഴ്ച പുലര്‍ച്ചെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.


ആര്‍ എസ് എസ് രാമന്തളി മണ്ഡലം കാര്യവാഹക് കക്കംപാറയിലെ ചൂരക്കാട്ട് ബിജുവാണ് മെയ് 12ന് ഉച്ചകഴിഞ്ഞ് ദാരുണമായി കൊല്ലപ്പെട്ടത്. മംഗളൂരുവില്‍ പോയി തിരിച്ചുവന്ന ബിജു പഴയങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി സുഹൃത്ത് രാജേഷിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ മുട്ടം പാലത്തിനു സമീപം വച്ച് ഇന്നോവ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി ബിജുവിനെ കഴുത്തിനു വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് രാജേഷ് ഓടി രക്ഷപ്പെട്ടു.

ഡി വൈ എഫ് ഐ ബ്ലോക്ക് ട്രഷററും സി പി എം ലോക്കല്‍ കമ്മിറ്റി അംഗവുമായ ടി കെ അനൂപാണ് ഈ കേസില്‍ മുഖ്യപ്രതി. അനൂപിനെയും കൂട്ടുപ്രതികളായ സത്യന്‍, ജിതിന്‍, റിനേഷ്, ജ്യോതിഷ് എന്നിവരെയും അന്വേഷണ സംഘം നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. നേരത്തേ ബി ജെ പി പ്രവര്‍ത്തകരാല്‍ കൊല ചെയ്യപ്പെട്ട സി പി എം പ്രവര്‍ത്തകന്‍ ധന്‍രാജിന്റെ കൊലപാതകത്തിന് പ്രതികാരമായിട്ടാണ് ബിജുവിനെ ആസൂത്രിതമായി വകവരുത്തിയത്.

അനൂപിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു കൊല്ലപ്പെട്ട ധന്‍രാജ്. തളിപ്പറമ്പ് ഡി വൈ എസ് പി കെ വി വേണുഗോപാലന്റെ മേല്‍നോട്ടത്തില്‍ സി ഐ എം പി ആസാദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരുന്നു കേസ് അന്വേഷിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: RSS, Murder, Case, Police, Investigates, Arrest, Accused, Kannur, Biju.