Follow KVARTHA on Google news Follow Us!
ad

ഹജ്ജ് യാത്രക്കാര്‍ 2,000 രൂപ നോട്ടുകള്‍ കൊണ്ടുപോകരുതെന്ന പ്രചരണം വ്യാജമാണെന്ന് ഹജ്ജ് കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍

ഹജ്ജ് യാത്രക്കാര്‍ 2,000 രൂപ നോട്ടുകള്‍ സൗദിയിലേക്ക് പോകുമ്പോള്‍ കൊണ്ടുപോകരുതെന്ന പ്രചരണം വ്യാജമാKerala, Kozhikode, News, Hajj, Religion, Whatsapp, Facebook, India, National, Mecca, Hajj pilgrims can't take Rs. 2000 notes is a fake propagandize, said Hajj committee chief executive officer
കോഴിക്കോട്: (www.kvartha.com 29.07.2017) ഹജ്ജ് യാത്രക്കാര്‍ 2,000 രൂപ നോട്ടുകള്‍ സൗദിയിലേക്ക് പോകുമ്പോള്‍ കൊണ്ടുപോകരുതെന്ന പ്രചരണം വ്യാജമാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ശഹബാസ് അലി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം മുതലാണ് ഹജ്ജ് യാത്രക്ക് പോകുന്നവര്‍ 2,000 രൂപ നോട്ടുകള്‍ കൊണ്ടുപോകരുതെന്നും സൗദി റിയാലുമായി മാറ്റി നല്‍കാന്‍ എക്‌സ്‌ചേഞ്ച് അധികൃതര്‍ തയ്യാറാവുന്നില്ലെന്നുമുള്ള പ്രചരണം ശക്തമായത്.

500 ന്റെയും 100 ന്റെയും നോട്ടുകള്‍ മാത്രമേ മാറി നല്‍കുന്നുള്ളൂവെന്നാണ് ഏതോ ഒരു കുബുദ്ധി എഴുതിവിട്ടത്്. പിന്നീട് ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും ഈ പ്രചരണം ശക്തമായി. 25,000 രൂപ വരെ സൗദി റിയാലിലേക്ക് മാറ്റി നല്‍കുമെന്നും എന്നാല്‍ 2,000 രൂപ നോട്ടുകള്‍ സ്വീകരിക്കില്ലെന്നുമാണ് പ്രചരണം ഉണ്ടായിരുന്നത്.

Kerala, Kozhikode, News, Hajj, Religion, Whatsapp, Facebook, India, National, Mecca, Hajj pilgrims can't take Rs. 2000 notes is a fake propagandize, said  Hajj committee chief executive officer

ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് (എക്‌സ്‌പോര്‍ട്ട് ആന്‍ഡ് ഇംപോര്‍ട്ട് ഓഫ് കറന്‍സി) റെഗുലേഷന്‍ 2015 പ്രകാരം വിനിമയത്തിലുള്ള ഒരു നോട്ടിനും വിലക്കില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. 2,000 രൂപ അച്ചടി നിര്‍ത്തിയെന്ന വാര്‍ത്തയ്ക്ക് തൊട്ടുപിന്നാലെയാണ് ഹജ്ജ് യാത്രക്കാരെ അങ്കലാപ്പിലാക്കിയുള്ള പ്രചരണം ശക്തമായത്.

Keywords: Kerala, Kozhikode, News, Hajj, Religion, Whatsapp, Facebook, India, National, Mecca, Hajj pilgrims can't take Rs. 2000 notes is a fake propagandize, said  Hajj committee chief executive officer