Follow KVARTHA on Google news Follow Us!
ad

ട്രെയിനില്‍ ലഭിക്കുന്ന ബ്ലാങ്കറ്റുകള്‍ വൃത്തിയില്ലെന്ന് ഇനി ആരും ആക്ഷേപിക്കണ്ട; ബ്ലാങ്കറ്റ് വിതരണം നിര്‍ത്താന്‍ റെയില്‍വേ തീരുമാനം

ട്രെയിനില്‍ ലഭിക്കുന്ന ബ്ലാങ്കറ്റുകള്‍ വൃത്തിയില്ലെന്ന ആക്ഷേപം കേട്ട് മടുത്തു. ഇതേ തുടര്‍ന്ന് ബ്ലാങ്കറ്റ് വിതരണം തന്നെ നിര്‍ത്തിവെക്കാന്‍ റെയില്‍വേ തീരുമാനം. എ സി National, News, Train, Complaint, Railway, Blanket, Stopped, Complaints about untidy blankets drives Indian Railways to discontinue supply in AC coaches.
ന്യൂഡല്‍ഹി: (www.kvartha.com 30.07.2017) ട്രെയിനില്‍ ലഭിക്കുന്ന ബ്ലാങ്കറ്റുകള്‍ വൃത്തിയില്ലെന്ന ആക്ഷേപം കേട്ട് മടുത്തു. ഇതേ തുടര്‍ന്ന് ബ്ലാങ്കറ്റ് വിതരണം തന്നെ നിര്‍ത്തിവെക്കാന്‍ റെയില്‍വേ തീരുമാനം. എ സി കോച്ചുകളില്‍ വൃത്തിഹീനമായ ബ്ലാങ്കറ്റുകളാണ് വിതരണം ചെയ്യുന്നെതെന്നായിരുന്നു ആക്ഷേപം. ഇതൊഴിവാക്കാനാണ് പുതിയ തീരുമാനം.

എ സി കോച്ചുകളിലെ താപനില 24 ഡിഗ്രിയാക്കി ക്രമീകരിച്ച് പ്രശ്‌നം പരിഹരിക്കാനാണ് റെയില്‍വേയുടെ നീക്കം. നിലവില്‍ 19 ഡിഗ്രിയാണ് എ സി കോച്ചുകളിലെ താപനില. 24 ഡിഗ്രിയിലേക്ക് താപനില ഉയര്‍ത്തുമ്പോള്‍ യാത്രക്കാര്‍ക്ക് ബ്ലാങ്കറ്റുകള്‍ ആവശ്യം വരില്ലെന്ന നിഗമനത്തിലാണ് റെയില്‍വെ.


കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അവതരിപ്പിച്ച സിഎജി റിപ്പോര്‍ട്ടില്‍ ട്രെയിനുകളിലേയും റെയില്‍വേ സ്‌റ്റേഷനുകളിലേയും വൃത്തിയില്ലായ്മക്കെതിരെ രൂക്ഷ വിമര്‍ശനമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ചില ട്രെയിനുകളിലെ എ സി കോച്ചുകളില്‍ ബ്ലാങ്കറ്റുകള്‍ നല്‍കുന്നത് നിര്‍ത്തിവയ്ക്കാന്‍ റെയില്‍വേ തയ്യാറെടുക്കുന്നതെന്നാണ് സൂചന.

റെയില്‍വേ നിയമം അനുസരിച്ച് രണ്ടു മാസത്തിലൊരിക്കല്‍ ബ്ലാങ്കറ്റുകള്‍ അലക്കേണ്ടതാണ്. എന്നാല്‍ പലപ്പോഴും ഇത് നടപ്പാക്കാറില്ല. ഇതിനെതിരെ വ്യാപക പരാതികളാണ് റെയില്‍വേയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. 55 രൂപ ചിലവ് കണക്കാക്കുന്ന ബ്ലാങ്കറ്റുകള്‍ നിലവില്‍ 22 രൂപയ്ക്കാണ് യാത്രക്കാര്‍ക്ക് വിതരണം ചെയ്യുന്നത്. അത് കൊണ്ട് തന്നെ ബ്ലാങ്കറ്റുകള്‍ ഒഴിവാക്കിയാല്‍ വലിയൊരു ബാധ്യതയില്‍ നിന്ന് റെയില്‍വേ മുക്തമാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Train, Complaint, Railway, Blanket, Stopped, Complaints about untidy blankets drives Indian Railways to discontinue supply in AC coaches.