Follow KVARTHA on Google news Follow Us!
ad

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇടവേള ബാബുവിന്റെ മൊഴി എടുത്തു; എല്ലാ കാര്യങ്ങളും ചോദിച്ചറിഞ്ഞതായി താരം

കൊച്ചിയില്‍ ഓടുന്ന കാറില്‍ യുവനടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ Kochi, Kerala, News, Police, Case, Hotel, Report, Actress Attack case: Idavela Babu is Questioning by Police.
കൊച്ചി: (www.kvartha.com 29.07.2017) കൊച്ചിയില്‍ ഓടുന്ന കാറില്‍ യുവനടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ നടനും അമ്മ ഭാരവാഹിയുമായ ഇടവേള ബാബുവിന്റെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. ആലുവ പോലീസ് ക്ലബില്‍ വച്ച് ഒന്നര മണിക്കൂറോളം നീണ്ട മൊഴിയെടുപ്പാണ് പോലീസ് നടത്തിയത്. അമ്മയുടെ താരനിശയിലെ റിഹേഴ്‌സല്‍ സമയത്തെ കാര്യങ്ങള്‍ ചോദിച്ചു. ഇതിന്റെ ചില രേഖകള്‍ അന്വേഷണ സംഘത്തിനു കൈമാറിയെന്നും എല്ലാ കാര്യങ്ങളും പോലീസ് ചോദിച്ചറിഞ്ഞതായും മൊഴി നല്‍കിയ ശേഷം പുറത്തുവന്ന ഇടവേള ബാബു മാധ്യമപ്രവര്‍ത്തകരോട് അറിയിച്ചു. കേസില്‍ ആദ്യമായാണ് ഇടവേള ബാബുവിനെ പോലീസ് ചോദ്യം ചെയ്യുന്നത്.

2013ല്‍ അമ്മയുടെ താരനിശയുമായി ബന്ധപ്പെട്ട പരിപാടിക്കിടെ ഒരു ഹോട്ടല്‍ മുറിയില്‍ വച്ച് ദിലീപ് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുമായി കൂടിക്കാഴ്ച നടത്തിയെന്ന പോലീസിന്റെ കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ബാബുവിനെ വിളിപ്പിച്ചത്. ഹോട്ടലില്‍ വച്ച് നടിയും ദിലീപുമായി ഉണ്ടായിരുന്ന തര്‍ക്കത്തെ കുറിച്ചും പോലീസ് ചോദിച്ചറിഞ്ഞു എന്നാണ് സൂചന.



അമ്മയുടെ താരനിശയുമായി ബന്ധപ്പെട്ട് ഒരു ഹോട്ടലില്‍ നടന്ന പരിപാടിക്കിടെ ആക്രമിക്കപ്പെട്ട നടിയും ദിലീപുമായി തര്‍ക്കമുണ്ടായി എന്നും മുതിര്‍ന്ന ചില താരങ്ങള്‍ ഇടപെട്ടാണ് ഇരുവരേയും ശാന്തരാക്കിയതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ലൊക്കേഷനുകളില്‍ ഡ്രൈവര്‍ ആയി പ്രവര്‍ത്തിച്ചിരുന്നു. പല താരങ്ങളുടെയും ഡ്രൈവര്‍ ആയും ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചും ഇടവേള ബാബുവില്‍ നിന്ന് മൊഴിയെടുക്കും.

മുന്‍പും നടിമാര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടപടിക്കൊരുങ്ങാതെ'അമ്മ' പുലര്‍ത്തിയ നിസ്സംഗതയും പോലീസ് സംശയത്തോടെയാണ് കാണുന്നത്. ഇടവേള ബാബുവില്‍ നിന്ന് ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചേക്കുമെന്നും വേണ്ടിവന്നാല്‍ കൂടുതല്‍ താരങ്ങളിലേക്ക് അന്വേഷണം നീട്ടുന്നതിന് കഴിയുമെന്ന പ്രതീക്ഷയിലുമാണ് അന്വേഷണ സംഘം.

ഇതേ കേസില്‍ നടന്‍ കൂടിയായ മുകേഷ് എംഎല്‍എ, നടി കാവ്യ മാധവന്റെ മാതാവ് ശ്യാമള, ടിവി അവതാരകയും ചലച്ചിത്ര പ്രവര്‍കയുമായ റിമി ടോമി എന്നിവരെ വീണ്ടും ചോദ്യം ചെയ്യുമെന്ന സൂചനയും ശക്തമാണ്. അടുത്ത ദിവസങ്ങളില്‍തന്നെ ഇവരെ ചോദ്യം ചെയ്യുന്നതിനാണ് തീരുമാനം എന്നാണറിയുന്നത്.

Also Read:

ജുവനൈല്‍ ഹോമില്‍ നിന്നും കാണാതായ 17 കാരന്‍ കോഴിക്കോട്ട് മോഷ്ടിച്ച ബൈക്കുമായി വീണ്ടും പിടിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, News, Police, Case, Hotel, Report, Actress Attack case: Idavela Babu is Questioning by Police.