Follow KVARTHA on Google news Follow Us!
ad

തൊഴില്‍ സ്ഥലത്തെ തര്‍ക്കം; മകനെ മുന്‍ സുഹൃത്ത് കൊലപ്പെടുത്തിയെന്ന് ഫേസ്ബുക്കില്‍ വ്യാജ പോസ്റ്റിട്ട യുവതിക്ക് അഞ്ചു ലക്ഷം ഡോളര്‍ പിഴ

തൊഴില്‍ സ്ഥലത്തെ തര്‍ക്കത്തെ തുടര്‍ന്ന് മുന്‍ സുഹൃത്തിനെതിരെ ഫേസ്ബുക്കില്‍ വ്യാജ പോസ്റ്റിNew York, Court, News, Son, Judge, World,
ന്യൂയോര്‍ക്ക്: (www.kvartha.com 01.04.2017) തൊഴില്‍ സ്ഥലത്തെ തര്‍ക്കത്തെ തുടര്‍ന്ന് മുന്‍ സുഹൃത്തിനെതിരെ ഫേസ്ബുക്കില്‍ വ്യാജ പോസ്റ്റിട്ട യുവതിക്ക് യു.എസ് കോടതി അഞ്ചു ലക്ഷം ഡോളര്‍ പിഴ ചുമത്തി. നോര്‍ത്ത് കരോലിനയിലെ ആഷ്‌വില്ലെ സ്വദേശിനി ജാക്വലിന്‍ ഹമ്മോദ് ആണ് മകനെ സുഹൃത്ത് ഡവെയ്ന്‍ ഡയല്‍ കൊലപ്പെടുത്തി എന്നു കാണിച്ച് ഫേസ്ബുക്കില്‍ വ്യാജ പോസ്റ്റിട്ടത്. 2015 ല്‍ ആണ് ഇവര്‍ ഈ പോസ്റ്റിട്ടത്.

Woman fined $500,000 for false Facebook accusation about former friend, New York, Court, News, Son, Judge, World

എന്നാല്‍ ജാക്വലിന്റെ മകനെ താന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞെങ്കിലും ഡയലിനെ അധിക്ഷേപിക്കാന്‍ ജാക്വലിന്‍ കോടതിയെ സമീപിക്കുകയായിരുന്നു. തനിക്കെതിരെ കരുതിക്കൂട്ടി നടത്തുന്ന നീക്കമാണെന്നായിരുന്നു ഡയലിന്റെ ആരോപണം. സുഹൃത്തുക്കളായിരുന്ന ഇരുവരും ഒരു റേഡിയോ സ്‌റ്റേഷനില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് ശത്രുക്കളായത്. തുടര്‍ന്ന് ഇക്കാലമത്രയും ഫേസ്ബുക്കിലൂടെ തനിക്കെതിരെ ജാക്വലിന്‍ വ്യാജ പ്രചാരണം നടത്തിവരികയാണെന്നും അത് തന്നെ വളരെയധികം വേദനിപ്പിച്ചുവെന്നും ഡയല്‍ കോടതിയില്‍ പറഞ്ഞു.

വിധി പ്രസതാവിച്ച കരോലിന ജഡ്ജ് മിസ്സി ഓവന്‍ നോര്‍ത്ത് ജാക്വലിന്റെ തെറ്റില്‍ നിന്നും ജനങ്ങള്‍ പാഠം പഠിക്കണമെന്ന് പറഞ്ഞു. ആളുകള്‍ അവര്‍ പറയുന്നത് എന്താണെന്ന് മനസ്സിലാക്കുന്നില്ല. വ്യാജ പ്രചാരണം നടത്തിയതിലൂടെ മറ്റുള്ളവരുടെ യശ്ശസിന് കളങ്കം വരുമെന്ന് മനസ്സിലാക്കണമെന്നും ജഡ്ജി വിധിന്യായത്തില്‍ പറയുന്നു. തുടര്‍ന്ന് അഞ്ചു ലക്ഷം ഡോളര്‍ പിഴ ചുമത്തുകയായിരുന്നു.

പ്രാദേശിക റേഡിയോ സ്‌റ്റേഷനിലെ ജനറല്‍ മാനേജരായ ഡയലിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തോക്ക് അപകടത്തില്‍ മകനെ നഷ്ടപ്പെട്ടിരുന്നു.

Also Read:
കാസര്‍കോട്ടുകാരുടെ സ്വപ്‌നസാക്ഷാത്കാരത്തിന് ഇനി മണിക്കൂറുകള്‍ മാത്രം; പാസ്‌പോര്‍ട്ട് സേവ കേന്ദ്രം ശനിയാഴ്ച എം പി ഉദ്ഘാടനം ചെയ്യും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Woman fined $500,000 for false Facebook accusation about former friend, New York, Court, News, Son, Judge, World.