Follow KVARTHA on Google news Follow Us!
ad

ടെക്‌സ്‌റ്റൈല്‍ മേഖലയിലേക്ക് സ്മൃതി ഇറാനി മാറിയതോടെ വികസനം പുഷ്ടിപ്പെട്ടു: അഭിനന്ദനവുമായി പി കെ ശ്രീമതി ടീച്ചര്‍

കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ടെക്‌സ്‌റ്റൈല്‍ Kannur, Union Minister, Inauguration
കണ്ണൂര്‍: (www.kvartha.com 01.04.2017) കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ടെക്‌സ്‌റ്റൈല്‍ മേഖലയിലേക്ക് മാറിയതോടെ ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ വികസനം പുഷ്ടിപ്പെട്ടെന്ന് പി കെ ശ്രീമതി ടീച്ചര്‍. കണ്ണൂര്‍ വ്യാപാര കേന്ദ്രയില്‍ പവര്‍ലൂം ഉന്നമനത്തിനായുള്ള പവര്‍ടെക്‌സ് ഇന്ത്യയുടെ സംസ്ഥാനതല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീമതി ടീച്ചര്‍.

ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ കേന്ദ്രം ഏറ്റവും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്ന സ്ഥലമാണ് കണ്ണൂര്‍ എന്നും ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ പലതരത്തിലുള്ള പദ്ധതികള്‍ കൊണ്ടുവരണമെന്നും ശ്രീമതി ടീച്ചര്‍ അഭിപ്രായപ്പെട്ടു. ഏറ്റവും കൂടുതല്‍ ടെക്‌സ്‌റ്റൈല്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് ഉള്ള കണ്ണൂര്‍ ജില്ലയിലെ ടെക്‌സ്‌റ്റൈല്‍ മേഖലയിലെ വികസനവും പ്രവര്‍ത്തനങ്ങളും നേരിട്ട് കാണാന്‍ കേന്ദ്രമന്ത്രി കണ്ണൂര്‍ സന്ദര്‍ശിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


Keywords: Kannur, Union Minister, Inauguration, Smriti Irani, Opinion, Textile Industry, Development, Trade, Export.