Follow KVARTHA on Google news Follow Us!
ad

നിക്ഷേപകരെ പിഴിഞ്ഞ് എസ് ബി ഐയും; പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും എടിഎം സേവനങ്ങള്‍ക്കുള്ള സര്‍വീസ് ചാര്‍ജ് കുത്തനെ കൂട്ടി

സ്വകാര്യബാങ്കുകള്‍ക്കു പിന്നാലെ നിക്ഷേപകരെ പിഴിഞ്ഞ് എസ് ബി ഐയും. പണം നിക്ഷേപിNew Delhi, Investment, ATM card, Kochi, Kozhikode, Thiruvananthapuram, News, National,
ന്യൂഡല്‍ഹി: (www.kvartha.com 01.04.2017) സ്വകാര്യബാങ്കുകള്‍ക്കു പിന്നാലെ നിക്ഷേപകരെ പിഴിഞ്ഞ് എസ് ബി ഐയും. പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും എടിഎം സേവനങ്ങള്‍ക്കുള്ള സര്‍വീസ് ചാര്‍ജ് എസ് ബി ഐ കുത്തനെ കൂട്ടി. അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കിലും ഇനി എസ് ബി ഐക്ക് നിക്ഷേപകര്‍ പണം നല്‍കേണ്ടി വരും. ശനിയാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.

എ.ടി.എം ഇടപാടുകള്‍ക്കും എസ് ബി ഐ മാറ്റം വരുത്തിയിട്ടുണ്ട്. എ.ടി.എം ഇടപാടുകള്‍ ഒരു മാസം അഞ്ചായി ചുരുക്കിയിട്ടുണ്ട്. എസ്.ബി ഐ എ.ടി.എമ്മുകളില്‍ അഞ്ച് തവണയില്‍ കൂടുതല്‍ എ.ടി.എം കാര്‍ഡ് ഉപയോഗിക്കുകയാണെങ്കില്‍ പിന്നീട് ഉപയോഗിക്കുന്ന ഓരോ തവണയും 10 രൂപ പിഴ നല്‍കണം. മറ്റ് ബാങ്കുകളുടെ എ.ടി.എമ്മുകളിലാണെങ്കില്‍ പിഴ 20 രൂപയാവും. പിഴയോടൊപ്പം 14.5 ശതമാനം സേവനനികുതിയും അടക്കേണ്ടി വരും. പണരഹിത ഇടപാടുകള്‍ക്ക് ഇത് യഥാക്രമം അഞ്ച് രൂപയും എട്ട് രൂപയുമാണ്.

SBI customers will have to pay higher service charges, New Delhi, Investment, ATM card, Kochi, Kozhikode, Thiruvananthapuram, News, National

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെങ്കിലും പിഴ നല്‍കേണ്ടിവരും. മെട്രോ നഗരങ്ങളില്‍ 5,000 രൂപയാണ് മിനിമം ബാലന്‍സ് വേണ്ടത്. ഈ തുക അക്കൗണ്ടിലില്ലെങ്കില്‍ 100 രൂപ പിഴ നല്‍കണം. എന്നാല്‍ കേരളത്തില്‍ ഇത് ബാധകമല്ല. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം,പാല ഉള്‍പ്പടെയുള്ള വന്‍ നഗരങ്ങളില്‍ 3,000 രൂപ അക്കൗണ്ടിലില്ലെങ്കില്‍ 40 രൂപ വരെ പിഴയീടാക്കും. ചെറു നഗരങ്ങളില്‍ 2,000 രൂപയും ഗ്രാമീണ മേഖലയില്‍ 1,000 രൂപയുമാണ് മിനിമം ബാലന്‍സായി വേണ്ടത്. ഇതില്ലെങ്കില്‍ 20 മുതല്‍ 50 രൂപ പിഴയടക്കണം. സര്‍വീസ് ചാര്‍ജിന്റെയും പിഴയുടെയും പേരില്‍ ബാങ്കിങ് മേഖലയില്‍ വന്‍ കൊള്ളയ്ക്കാണ് ഇതോടെ കളമൊരുങ്ങിയിരിക്കുന്നത്.

25,000 രൂപയില്‍ താഴെ ബാലന്‍സുള്ളവര്‍ മൂന്ന് തവണയില്‍ കൂടുതല്‍ ബാങ്ക് ശാഖകളിലെത്തി പണം പിന്‍വലിച്ചാല്‍ 50 രൂപ പിഴ നല്‍കേണ്ടി വരും. മുമ്പ് ഇത് അഞ്ച് തവണയായിരുന്നു. മൂന്ന് തവണയില്‍ കൂടുതല്‍ പണം നിക്ഷേപിച്ചാലും 50 രൂപ പിഴ നല്‍കണം.

Also Read:

കാസര്‍കോട്ടുകാരുടെ സ്വപ്‌നസാക്ഷാത്കാരത്തിന് ഇനി മണിക്കൂറുകള്‍ മാത്രം; പാസ്‌പോര്‍ട്ട് സേവ കേന്ദ്രം ശനിയാഴ്ച എം പി ഉദ്ഘാടനം ചെയ്യും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: SBI customers will have to pay higher service charges, New Delhi, Investment, ATM card, Kochi, Kozhikode, Thiruvananthapuram, News, National.