Follow KVARTHA on Google news Follow Us!
ad

ഗേറ്റിന്റെ ഇരുമ്പ് കമ്പികൾക്കിടയിൽ കഴുത്ത് കുടുങ്ങി മരിച്ച നിലയിൽ കാണപ്പെട്ട യുവാവ്‌ ആത്മഹത്യ ചെയ്തതാണെന്ന് പോലീസ്

ഗേറ്റിന്റെ രണ്ട് ഇരുമ്പ് കമ്പികൾക്കിടയിൽ കഴുത്ത് കുടുങ്ങി മരിച്ച നിലയിൽ കാണപ്പെട്ട യുവാവ് A young man was found dead in front of State Bank of India, Mani Branch, Ballari, on Thursday
ബെല്ലാരി: (www.kvartha.com 01.04.2017) ഗേറ്റിന്റെ രണ്ട് ഇരുമ്പ് കമ്പികൾക്കിടയിൽ കഴുത്ത് കുടുങ്ങി മരിച്ച നിലയിൽ കാണപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തതാണെന്ന് പോലീസ്. മഹാരാഷ്ട്രയിലെ സനാതന സ്വദേശി സമീർ ഷെയ്ഖ് (28) ആണ് ബെല്ലാരിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മണി ബ്രാഞ്ചിന് മുന്നിലായി മരിച്ച് കിടക്കുന്നതായി കണ്ടത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം.

ഗേറ്റിന് മുന്നിൽ നിന്ന് കൊണ്ട് തല രണ്ടു കമ്പികൾക്കിടയിൽ അകപ്പെട്ട രീതിയിലാണ് മൃതദേഹം കാണപ്പെട്ടത്. കൈകൾ കമ്പിയിൽ മുറുക്കി പിടിച്ചിട്ടുണ്ട്. ആത്മഹത്യയാണെന്ന് പറയുമ്പോഴും മരണത്തിൽ ദുരൂഹതയുള്ളതായി സംശയിക്കുന്നുണ്ട്. ഒരാൾ തന്റെ തല എങ്ങനെയാണ് കമ്പികൾക്കിടയിലൂടെ അകത്തേക്കിടുന്നതെന്നാണ് നാട്ടുകാരുടെ ചോദ്യം.


ക്‌ളീനിംഗ് തൊഴിലാളിയായ ഇയാൾ ഒരു സ്ഥലത്തും ഉറച്ച് നിൽക്കില്ലെന്നും ഒരു ജോലിയും മുഴുവനായും ചെയ്യില്ലെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥനായ ശ്രീധർ ഡോഡി പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇയാൾ ആന്ധ്രാ പ്രദേശിലെ അവാന്ത്പൂരിൽ ചെന്നിരുന്നു. അവിടെ നിന്ന് പിന്നീട് ബെല്ലാരിയിൽ വരികയും ജോലിയൊന്നും ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്ന് ഡോഡി വ്യക്തമാക്കി. ആത്മഹത്യ അൽപം വ്യത്യസ്തമായി  ചെയ്യണമെന്ന് കരുതിയത് കൊണ്ടാവാം ഇത്തരത്തിൽ മരിച്ചതെന്ന് പോലീസ് പറഞ്ഞു.

Man found with head stuck in grill, cops claim it is suicide. A young man was found dead in front of State Bank of India, Mani Branch, Ballari, on Thursday afternoon.

മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി വി എം എസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതിന് ശേഷം  കുടുംബത്തിന് വിട്ട് നൽകും. അതേസമയം മരണം അസാധാരണമായതിനാൽ തന്നെ അന്വേഷണം നടത്തുമെന്ന് ബെല്ലാരി എസ് പി ചേതൻ പറഞ്ഞു.

Image Credit: The Times of India

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Man found with head stuck in grill, cops claim it is suicide. A young man was found dead in front of State Bank of India, Mani Branch, Ballari, on Thursday afternoon.