Follow KVARTHA on Google news Follow Us!
ad

വിദേശ വനിതയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ജയിലിലായ ഐ പി എസ് ഉദ്യോഗസ്ഥന്റെ മകന് ജാമ്യം; പരോളിലിറങ്ങിയ ശേഷം വ്യാജ സര്‍ട്ടിഫിക്കറ്റുമായി കണ്ണൂരില്‍ വീണ്ടും പിടിയില്‍, ഒടുവില്‍ സുപ്രീം കോടതിയില്‍ നിന്നും ജാമ്യം

ജർമൻ യുവതിയെ ബലാൽസംഗം ചെയ്ത കുറ്റത്തിന് ജയിലായ ഐ പി എസ് കാരന്റെ മകന് ജാമ്യം The Supreme Court on Friday granted bail to Bitihotra Mohanty, the son of a top IPS officer in Odisha
ന്യൂഡൽഹി: (www.kvartha.com 01.04.2017) ജർമൻ യുവതിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ജയിലായ ഐ പി എസ് ഉദ്യോഗസ്ഥന്റെ മകന് ജാമ്യം. ഒഡീഷ ഐ പി എസ് ഉദ്യോഗസ്ഥന്റെ മകനായ ബിതിഹോത്ര മൊഹന്തിക്കാണ് സുപ്രീം കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചത്.

2006 ൽ അറസ്റ്റ് ചെയ്ത ശേഷം മാതാവിന് സുഖമില്ലെന്ന് കോടതിയെ അറിയിച്ചപ്പോൾ ഇയാളെ പരോളിൽ വിട്ടിരുന്നു. എന്നാൽ പരോളിലിറങ്ങിയ പ്രതി വേഷം മാറി വ്യാജ സർട്ടിഫിക്കറ്റിലൂടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ കണ്ണൂർ ബ്രാഞ്ചിൽ ജോലിക്ക് കയറി. അവിടെ വെച്ച് 2013 ൽ ഇയാളെ അറസ്റ്റ് ചെയ്യുകയും ജയ്‌പൂർ ജയിലിലേക്ക് മാറ്റുകയുമായിരുന്നു.



രണ്ടര ലക്ഷം രൂപ കെട്ടി വെക്കണമെന്നും പാസ്പോർട്ട് കോടതിയിൽ കൊടുക്കണമെന്നും ജാമ്യമനുവദിച്ച ജഡ്ജി എസ് എ ബോബ്‌ഡെ, നാഗേശ്വര റാവു എന്നിവർ ഉത്തരവിട്ടു. കൂടാതെ കുട്ടാക് പോലീസ് സ്റ്റേഷനിൽ ആഴ്ചയിൽ പോയി ഒപ്പിടണമെന്നും ഉത്തരവിൽ പറഞ്ഞു.

2006 മാർച്ച് 21 ൽ ജർമ്മൻ യുവതി താമസിച്ചിരുന്ന ഹോട്ടലിൽ കയറി യുവാവ് അവരെ മാനഭംഗപ്പെടുത്തുകയായിരുന്നു. സംഭവം നടന്ന 20 ദിവസത്തിനകം പ്രതിയെ പിടികൂടുകയും ഏഴു വർഷത്തേക്ക് ശിക്ഷിക്കുകയും ചെയ്തിരുന്നു

Image Credit: Hindustan Times

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: IPS officer’s son, jailed for molesting German woman in Rajasthan, gets bail. The Supreme Court on Friday granted bail to Bitihotra Mohanty, the son of a top IPS officer in Odisha who was convicted for the molest of a German national in Rajasthan.