Follow KVARTHA on Google news Follow Us!
ad
Posts

ഡോക്ടറെ ഭീഷണിപ്പെടുത്തി അഞ്ചു ലക്ഷം രൂപ കൈക്കൂലി വാങ്ങി: ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥൻ അറസ്റ്റില്‍

ഡോക്ടറെ ഭീഷണിപ്പെടുത്തി അഞ്ചു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ Ernakulam, Muvattupuzha, CBI, Arrest
എറണാകുളം: (www.kvartha.com 01.04.2017) ഡോക്ടറെ ഭീഷണിപ്പെടുത്തി അഞ്ചു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥൻ അറസ്റ്റില്‍. മൂവാറ്റുപുഴയിലെ ഇന്‍കം ടാക്‌സ് ഇന്‍സ്‌പെക്ടര്‍ ദിനേശനാണ് അറസ്റ്റിലായത്.

മൂവാറ്റുപുഴ സബയ്ന്‍സ് ഹോസ്പിറ്റല്‍ ഉടമ ഡോ. സബയ്‌നില്‍നിന്ന് ദിനേശന്‍ അഞ്ചു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ സി ബി ഐ എസ് പി ഷിയാസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്യുകയായിരുന്നു.

ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്‌മെന്റുമായി ബന്ധപ്പെട്ട് സഹായങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് ദിനേശന്‍ സബയ്‌നില്‍നിന്ന് പത്ത് ലക്ഷം രൂപ ആവശ്യപ്പെടുകയും പണം നല്‍കാതെ വന്നതോടെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ സി ബി ഐക്ക് പരാതി നല്‍കി. അന്വേഷണത്തിന്റെ ഭാഗമായി ദിനേശന് നല്‍കാന്‍ സി ബി ഐ അഞ്ച് ലക്ഷം രൂപ സബയ്‌ന്റെ കൈയില്‍ കൊടുക്കുകയും പിന്നീട് ദിനേശനെ വിളിച്ച് വരുത്തി പണം കൈമാറുകയുമായിരുന്നു.സംഭവം കൈയോടെ പിടികൂടി സി ബി ഐ സബയ്‌നെ അറസ്റ്റുചെയ്യുകയാണുണ്ടായത്.

Summary: Income Tax Inspector arrested by CBI for Bribe

Keywords: Ernakulam, Muvattupuzha, CBI, Arrest, Income Tax Inspector, Bribe, Cash, Hospital, Doctor, Friday, Complaint.