Follow KVARTHA on Google news Follow Us!
ad

ഓടിക്കൊണ്ടിരുന്ന ലോ ഫ് ളോര്‍ ബസിന് തീപിടിച്ചു പൂര്‍ണമായും കത്തിനശിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ലോ ഫ് ളോര്‍ ബസിന് തീപിടിച്ചു പൂര്‍ണമായും കത്തിThodupuzha, Burnt, Passengers, Accident, News, Kerala,
തൊടുപുഴ: (www.kvartha.com 01.04.2017) ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ലോ ഫ് ളോര്‍ ബസിന് തീപിടിച്ചു പൂര്‍ണമായും കത്തിനശിച്ചു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ 9.30 മണിയോടെ തൊടുപുഴ- കട്ടപ്പന റോഡില്‍ കുരുതിക്കളം വളവിലാണു സംഭവം. വണ്ടിയില്‍ തീ ഉയരുന്നതു ശ്രദ്ധയില്‍പെട്ട ഡ്രൈവര്‍ ഉടന്‍തന്നെ വണ്ടി നിര്‍ത്തി യാത്രക്കാരെ എമര്‍ജന്‍സി വാതിലിലൂടെ പുറത്തിറക്കുകയായിരുന്നു.

 Fire on low floor bus at Thodupuzha, Thodupuzha, Burnt, Passengers, Accident, News, Kerala

വിവരമറിഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് ബസിലെ തീ അണച്ചത്. തീപിടുത്തത്തിനുള്ള കാരണം അറിവായിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

Also Read:
കുമ്പളയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്‌

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Fire on low floor bus at Thodupuzha, Thodupuzha, Burnt, Passengers, Accident, News, Kerala.