Follow KVARTHA on Google news Follow Us!
ad
Posts

ശിവജിയുടെ സ്മാരകത്തിന്റെ തറക്കല്ലിടാന്‍ ബിജെപി സര്‍ക്കാര്‍ പൊടിച്ചത് 5.82 കോടി; 2.69 ലക്ഷം കോടിയുടെ കടബാധ്യതയില്‍ സംസ്ഥാനം നരകിക്കുമ്പോള്‍ 3600 കോടിയുടെ സ്മാരകം വീണ്ടും വിവാദത്തിലേക്ക്

വിവാദങ്ങള്‍ പൊടിപൊടിക്കുമ്പോഴും 5.82 കോടി രൂപ മുടക്കി മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ Mumbai, Maharashtra, BJP, Monument, Sivaji, Prime Minister
മുംബൈ:  (www.kvartha.com 01.04.2017) വിവാദങ്ങള്‍ പൊടിപൊടിക്കുമ്പോഴും 5.82 കോടി രൂപ മുടക്കി മഹാരാഷ്ട്രയിലെ ബി ജെ പി സര്‍ക്കാര്‍ ഛത്രപതി ശിവജിയുടെ സ്മാരക നിര്‍മ്മാണ പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങ് ആഘോഷപൂര്‍ണമാക്കി. സ്മാരകത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് നിര്‍വഹിച്ചിരുന്നത്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് ബി ജെ പി സര്‍ക്കാര്‍ അറബിക്കടലില്‍ 3600 കോടി രൂപ മുടക്കി 15.96 ഹെക്ടറില്‍ 210 അടി ഉയരത്തിലുള്ള സ്മാരകം നിര്‍മ്മിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും ഉയരംകൂടിയ പ്രതിമയായി ശിവജി സ്മാരകം മാറുമെന്നാണ് റിപ്പോര്‍ട്ട്.


2014ല്‍ ബിജെപി അധികാരത്തില്‍ വരുമ്പോള്‍ 2.69 ലക്ഷം കോടിയായിരുന്നു സംസ്ഥാനത്തിന്റെ കടമെങ്കിലും പിന്നീടത്  26 ശതമാനം കടം പെരുകി  3.71 ലക്ഷം കോടിയായി മാറിയതായാണ് കണക്ക്. അതിനിടയിലും തറക്കല്ലിടല്‍ ചടങ്ങിന്റെ ബാനറുകള്‍ സംസ്ഥാനമൊട്ടാകെ സ്ഥാപിക്കാന്‍ 2.14 കോടിയും പത്രപരസ്യങ്ങള്‍ക്ക് മാത്രമായി 2.62 കോടിയുമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ചെലവഴിച്ചിരിക്കുന്നത്.

1980കളില്‍ സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ചര്‍ച്ചാ വിഷയമാക്കിയ ശിവജി സ്മാരകത്തിന്റെ നിര്‍മാണത്തിന് പന്ത്രണ്ട് വര്‍ഷം മുമ്പാണ് രൂപരേഖയായതെങ്കിലും ഇതിനിടയില്‍ പദ്ധതിയുടെ ചെലവ് 32 മടങ്ങ് വര്‍ധിച്ചതായും കണക്കുകള്‍ പറയുന്നു.

Summary: BJP Government spend 5.82 crores for the Foundation Stone Ceremony of shivaji

Keywords: Mumbai, Maharashtra, BJP, Monument, Shivaji, Prime Minister, Narendra Modi, State, Arabian Sea, Crores, Political Parties.