Follow KVARTHA on Google news Follow Us!
ad

ജേക്കബ് തോമസിനെ പടിയിറക്കിയത് അഴിമതിക്കാരുടെ വിജയമോ? ഇനിയെന്ത്? തിരിച്ചുവരില്ല എന്നത് താല്‍ക്കാലിക രോഷം?

Thiruvananthapuram, High Court, Criticism, Chief Minister, Pinarayi vijayan, Politics, Kerala,
തിരുവനന്തപുരം: (www.kvartha.com 01.04.2017) വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ജേക്കബ് തോമസിനെ അവധിയെടുപ്പിച്ചതിനു പിന്നില്‍ ഹൈക്കോടതി ഇടപെടലുകളേക്കാള്‍ അധികം രാഷ്ട്രീയ ഇടപെടലുകള്‍.

അദ്ദേഹം ഇറങ്ങിപ്പോകുമ്പോള്‍ ആഹ്ലാദിക്കുന്നവരില്‍ എല്ലാ പാര്‍ട്ടിക്കാരും ഉന്നത ഉദ്യോഗസ്ഥരുംപെടും. അഴിമതിയോട് ഇടതുമുന്നണി സര്‍ക്കാരിന്റെ നിലപാട് വിട്ടുവീഴ്ചയില്ലാത്തതാണ് എന്ന് പ്രഖ്യാപിക്കുന്നതിനു തുല്യമായാണ് ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറാക്കിയതെങ്കിലും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും പാര്‍ട്ടിക്കും അതുണ്ടാക്കിയ തലവേദന ചെറുതായിരുന്നില്ല.

At last, Jacob Thomas again on the road, enemies are happy now, Thiruvananthapuram, High Court, Criticism, Chief Minister, Pinarayi vijayan, Politics, Kerala.

അതാകട്ടെ അഴിമതിക്കാരുടെ അസഹിഷ്ണുതയുടെ പ്രതിഫലനമായാണ് മുഖ്യമന്ത്രിയും സര്‍ക്കാരും കണ്ടത്. അതുകൊണ്ടുതന്നെ ഉറച്ച പിന്തുണ നല്‍കുകയും ചെയ്തു. ജേക്കബ് തോമസിനെ മാറ്റാന്‍ ഭരണ പക്ഷത്തു നിന്ന് ഒളിഞ്ഞും പ്രതിപക്ഷത്തു നിന്ന് നേരിട്ടും സമ്മര്‍ദം ശക്തമായപ്പോഴാണ്, ആ കട്ടില്‍ കണ്ട് ആരും പനിക്കേണ്ട എന്ന് മുഖ്യമന്ത്രി രണ്ടാഴ്ച മുമ്പ് നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ എന്തുകൊണ്ട് വിജിലന്‍സ് ഡയറക്ടറെ മാറ്റുന്നില്ല എന്ന് ഹൈക്കോടതി ചോദിക്കുകയും സമാന്തരമായി ജേക്കബ് തോമസിന്റെ രക്തത്തിനു വേണ്ടി സിപിഎമ്മിലെത്തന്നെ ഒരു വിഭാഗം ദാഹിക്കുകയും ചെയ്തതോടെ മുഖ്യമന്ത്രി നിസ്സഹായനായി.

'താങ്കളുടെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മതിയായി' എന്ന് മുഖ്യമന്ത്രി അദ്ദേഹത്തോട് പറഞ്ഞു എന്നാണ് സൂചന. അതായത്, ജേക്കബ് തോമസിന്റെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പലരെയും അലോസരപ്പെടുത്തുന്നുവെന്നും തനിക്ക് അത് ചെറുത്തു നില്‍ക്കാനാകുന്നില്ലെന്നുമുള്ള വ്യക്തമായ സൂചനയാണത്രേ മുഖ്യമന്ത്രി നല്‍കിയത്. അഴിമതിക്കെതിരെ താന്‍ കര്‍ക്കശ നിലപാടുകളെടുക്കുന്നത് പലരെയും ബുദ്ധിമുട്ടിച്ചപ്പോഴെല്ലാം ഉറച്ച പിന്തുണ നല്‍കിയതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ പിന്മാറ്റം സമ്മര്‍ദം സഹിക്കാനാകാതെയാണ് എന്ന് ജേക്കബ് തോമസ് മനസിലാക്കുകയും ചെയ്തു.
മറ്റൊരു സുപ്രധാന തസ്തികയിലേക്ക് അദ്ദേഹത്തെ നിയമിക്കുന്ന കാര്യത്തിലും തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. തന്നോട് അവധിയെടുക്കാന്‍ ആവശ്യപ്പെട്ടു എന്ന് വെളിപ്പെടുത്തിയതിനൊപ്പംതന്നെ ഇനി തിരിച്ചു വരില്ല എന്ന സൂചന കൂടി ചില മാധ്യമ പ്രവര്‍ത്തകരോട് ജേക്കബ് തോമസ് നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ ഇനി മുഖ്യമന്ത്രി എന്തു നിലപാട് സ്വീകരിക്കും എന്ന് വ്യക്തമല്ല. അവധി കഴിഞ്ഞ് മറ്റൊരു തസ്തികയില്‍ നിയമനം നല്‍കുകയും അത് അദ്ദേഹം നിരാകരിക്കുകയും ചെയ്താല്‍ മുഖ്യമന്ത്രിക്ക് നാണക്കേടാകും. അതേസമയം, ഇനി തിരിച്ചുവരില്ല എന്നത് അവധിയെടുത്തു പോകാന്‍ നിര്‍ദേശിച്ചതിന്റെ രോഷത്തില്‍ പതിവുശൈലിയില്‍ ജേക്കബ് തോമസ് എടുത്ത തീരുമാനമാകാം എന്നും അടുപ്പമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
നേരത്തേ കോടതി ഇടപെടലില്‍ പ്രതിഷേധിച്ച് ' ഇവിടെ അഴിമതിയേക്കുറിച്ചുള്ള വലിയ പരാതികളൊന്നും സ്വീകരിക്കില്ല' എന്ന് വിജിലന്‍സ് ആസ്ഥാനത്ത് എഴുതി ഒട്ടിച്ചതും ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ചു വേണം ഇനി മുതല്‍ അഴിമതിക്കേസുകളെടുക്കാന്‍ എന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചപ്പോള്‍ പരാതികളെല്ലാം കൂടി ഒന്നിച്ച് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് അയച്ചുകൊടുത്തതും ജേക്കബ് തോമസിന്റെ രോഷ പ്രകടന രീതികളായിരുന്നു.

At last, Jacob Thomas again on the road, enemies are happy now, Thiruvananthapuram, High Court, Criticism, Chief Minister, Pinarayi vijayan, Politics, Kerala.

ബാര്‍ കോഴക്കേസ്, കെ ബാബുവിന്റെ വീട്ടിലെ റെയ്ഡ്, പാറ്റൂര്‍ കേസ് തുടങ്ങി നിരവധി കാര്യങ്ങള്‍ യുഡിഎഫിലെ വിവിധ കക്ഷികളെയും കെ എം മാണിയുടെ കേരള കോണ്‍ഗ്രസിനെയും അലോസരപ്പെടുത്തിയിരുന്നു. ഇനി ആ കേസുകളുടെ ഗതി മാറുമെന്ന സൂചനയുള്ളതുകൊണ്ട് അവര്‍ക്ക് സന്തോഷിക്കാം. ഇ പി ജയരാജനെതിരെ കേസെടുക്കുക മാത്രമല്ല കടകംപള്ളി സുരേന്ദ്രനെതിരെ പ്രാഥമികാന്വേഷണത്തിനും ജേക്കബ് തോമസ് ഉത്തരവിട്ടിരുന്നു.

അതൊക്കെ സിപിഎമ്മിനെ പ്രകോപിപ്പിച്ചു. വ്യവസായ സെക്രട്ടറി പോള്‍ ആന്റണിക്കെതിരായ കേസും അഡീഷണല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിന്റെ വീട്ടിലെ റെയ്ഡുമുള്‍പ്പെടെ പലതും ഐഎഎസുകാരെ ചൊടിപ്പിച്ചു. ഐഎഎസുകാരനല്ലാത്ത മലബാര്‍ സിമന്റ്‌സ് എംഡി പത്മകുമാറിന്റെ അറസ്റ്റും ഐഎഎസുകാരെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും രോഷം കൊള്ളിച്ചു. ഇപ്പോള്‍ അവരെല്ലാം ആശ്വാസത്തിലാണ്.

Also Read:

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: At last, Jacob Thomas again on the road, enemies are happy now, Thiruvananthapuram, High Court, Criticism, Chief Minister, Pinarayi vijayan, Politics, Kerala.