Follow KVARTHA on Google news Follow Us!
ad

ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച ചെറിയച്ഛനും അയല്‍വാസിക്കുമെതിരെ കേസ്; മൂന്നുവര്‍ഷമായി തുടരുന്ന പീഡനവിവരം പുറത്തായത് കഴിഞ്ഞദിവസം

ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച ചെറിയച്ഛനും അയല്‍വാസിക്കുമെതിരെ കേസ്. പെരുമ്പാKochi, Perumbavoor, Police, Case, Complaint, News, Criminal Case, Secret, Message, hospital, Kerala,
കൊച്ചി: (www.kvartha.com 01.04.2017) ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച ചെറിയച്ഛനും അയല്‍വാസിക്കുമെതിരെ കേസ്. പെരുമ്പാവൂരിലാണ് സംഭവം. മൂന്നുവര്‍ഷമായി തുടരുന്ന പീഡനവിവരം കഴിഞ്ഞദിവസമാണ് പുറത്തായത്.

 മൂന്ന് വര്‍ഷത്തിനിടെ ചെറിയച്ഛനും അയല്‍വാസിയും പലതവണ പീഡിപ്പിച്ചുവെന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് ഇരുവര്‍ക്കുമെതിരെ പെരുമ്പാവൂര്‍ പോലീസ് കേസെടുത്തത്. പെരുമ്പാവൂര്‍ സി.ഐ ബൈജു പൗലോസിനാണ് അന്വേഷണച്ചുമതല.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ഉച്ചയോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുക്കുകയായിരുന്നു. തുടര്‍ന്ന് പോലീസിനോട് കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അതേസമയം പ്രതികള്‍ രണ്ടുപേരും ഇപ്പോള്‍ സ്ഥലത്തില്ല.

 9 year old girl molested, Kochi, Perumbavoor, Police, Case, Complaint, News, Criminal Case, Secret, Message, Hospital, Kerala

പെണ്‍കുട്ടിയുടെ ചെറിയച്ഛന്‍ വിദേശത്താണ്. അയല്‍വാസി അടുത്തിടെ താമസം മാറി പോവുകയും ചെയ്തു. ഇയാള്‍ ഇപ്പോള്‍ ഇടുക്കിയിലാണെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. ഉടന്‍ തന്നെ ഇയാള്‍ പിടിയിലാകുമെന്ന് സി.ഐ പറഞ്ഞു. പെണ്‍കുട്ടിയെ വെള്ളിയാഴ്ച തന്നെ ആശുപത്രിയിലെത്തി വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. അതേസമയം, സ്‌കൂള്‍ അധികൃതര്‍ പീഡന വിവരം അറിഞ്ഞിട്ടും മറച്ചുവച്ചു എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. 

Also Read:
കുമ്പളയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്‌

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  9 year old girl molested, Kochi, Perumbavoor, Police, Case, Complaint, News, Criminal Case, Secret, Message, Hospital, Kerala.