Follow KVARTHA on Google news Follow Us!
ad

ദുരൂഹമായ സാഹചര്യത്തിൽ രണ്ട് യുവതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ദുരൂഹ സാഹചര്യത്തിൽ രണ്ട് യുവതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. Two 22-year-old women from Mizoram died under mysterious circumstances at Safdarjung
ന്യൂഡൽഹി: (www.kvartha.com 01.04.2017) ദുരൂഹ സാഹചര്യത്തിൽ രണ്ട് യുവതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അതേസമയം മയക്ക് മരുന്ന് ഉപയോഗമാണ് മരണ കാരണമെന്ന് പോലീസ് പറഞ്ഞു. മിസോറാം സ്വദേശികളായ ക്ലാര (22), റാകീം (22) എന്നിവരാണ് അത്താഴ വിരുന്നിനിടെ കുഴഞ്ഞ് വീണ് മരണപ്പെട്ടത്. വസന്ത നഗറിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം.

സുഹൃത്തിന്റെ മൊഴിയിൽ രണ്ട് പേരും മയക്ക് മരുന്നിന് അടിമപ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. ലക്‌നൗവിൽ ജോലി ചെയ്യുന്ന റാകീം ആഴ്ചയിൽ ക്ലാരയെ സന്ദർശിക്കാറുണ്ട്. ക്ലാര മുമ്പ് ജോലി ചെയ്തിരുന്നെങ്കിലും നിലവിൽ ജോലിയില്ല. ക്ലാരയും ജെന്നിയും റാകീമും ഒരു വാടക വീട്ടിലാണ് താമസം. ഇവരെ കൂടാതെ ക്ലാരയുടെ ബന്ധു ലിയാൻഖാമാങും സംഭവ ദിവസം ഫ്‌ളാറ്റിൽ താമസിച്ചിരുന്നു.



ബി പി ഒ ജോലിക്കാരിയായ ജെന്നിയും ലിയാൻഖാമാങും രാത്രി11 മണിക്ക് ജോലിക്ക് പോയെങ്കിലും ക്ലാരയും റാകീമും പാർട്ടി തുടർന്നു. പിറ്റേ ദിവസം ആറ് മണിക്ക് വന്ന ജെന്നിയും ലിയാൻഖാമാങ്ങും വാതിൽ മുട്ടിയെങ്കിലും തുറന്നില്ല. തുടർന് ജനാല വഴി നോക്കിയപ്പോൾ ക്ലാര ശ്വാസം കിട്ടാതെ കഷ്ടപ്പെടുന്നത് കണ്ടു എന്നാൽ റാകീം അബോധാവസ്ഥയിലായിരുന്നു. ഇരുവരും ഉടൻ തന്നെ വീട്ടുടമസ്ഥനെ വിവരമറിയിക്കുകയും രണ്ട് പേരെയും ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ കൊണ്ട് പോകുകയും ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവ സ്ഥലം സന്ദർശിച്ച ഉന്നത ഉദ്യോഗസ്ഥർ അമിതമായ മദ്യപാനവും മയക്ക് മരുന്നിന്റെ ഉപയോഗവുമാണ് മരണ കാരണമായി പറയുന്നത്. 

Image Credit: The Times of India

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: 2 Mizoram girls die after partying, cops suspect drug overdose.Two 22-year-old women from Mizoram died under mysterious circumstances at Safdarjung Hospital on Friday morning, having allegedly fallen sick after partying in Vasant Vihar, south Delhi.