Follow KVARTHA on Google news Follow Us!
ad

വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകനെ സ്ത്രീകള്‍ നടുറോഡിലിട്ട് കൈകാര്യം ചെയ്തു- വീഡിയോ കാണാം

ലൈംഗികാതിക്രമം നടത്തുന്നവരെ കൈകാര്യം ചെയ്യുന്ന ഗ്രാം വാസികളുടെ വീഡിയോ സാമൂഹിക Villagers in Odisha’s Baripada beat up a school teacher for allegedly molesting girl students of the
ബാരിപാട (ഒഡീഷ): (www.kvartha.com 30.03.2017) ലൈംഗികാതിക്രമം നടത്തുന്നവരെ കൈകാര്യം ചെയ്യുന്ന ഗ്രാമവാസികളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. മറക്കാണ്ടി പ്രൈമറി സ്‌കൂളിലെ അധ്യാപകനായ ദുര്‍ഗന്‍ ചരന്‍ ഗിരിയേയാണ് സ്‌കൂളിലെ മൂന്ന് വിദ്യാര്‍ത്ഥിനകളെ ഉപദ്രവിച്ചതിന് സ്ത്രീകള്‍ കൈകാര്യം ചെയ്തത്.

ഗ്രാമത്തിലെ സ്ത്രീകളാണ് ഇയാളെ മര്‍ദിച്ചത്. രണ്ട് സ്ത്രീകള്‍ ഇയാളുടെ കൈകള്‍ പിടിച്ചുവെച്ച്, മറ്റു സ്ത്രീകള്‍ ചെരിപ്പ് കൊണ്ടും വടി കൊണ്ടും പൊതിരെ തല്ലുന്നതാണ് വീഡിയോയില്‍ കാണുന്നത്. കുറച്ചുപേര്‍ ചുറ്റും കൂടി നിന്ന് രംഗം വീക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. അതേസമയം ഇയാളെ ആരും രക്ഷിക്കാന്‍ ശ്രമിക്കുന്നില്ല. എന്നാല്‍ വിവരമറിഞ്ഞ പോലീസ് പിന്നീട് സ്ഥലത്തെത്തുകയും ഇയാളെ മോചിപ്പിക്കുകയുമായിരുന്നു.


Image Credit: ANI

Summary: Watch: School teacher beaten up in Odisha village for molesting students. Villagers in Odisha’s Baripada beat up a school teacher for allegedly molesting girl students of the Marakandi primary school