Follow KVARTHA on Google news Follow Us!
ad

അത് വീട്ടമ്മയല്ലെന്നും സ്വയം സന്നദ്ധയായ മാധ്യമ പ്രവര്‍ത്തകയായിരുന്നു എന്നും മംഗളം; സി ഇ ഒ ഖേദപ്രകടനം നടത്തി, ക്രൈംബ്രാഞ്ച് അന്വേഷിക്കും

എ കെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഓഡിയോ ടേപ്പിനു പിന്നില്‍ വീട്ടമ്മയായിരുന്നില്ല, മാധ്യമ പ്രവര്‍ത്തകയായിരുന്നു എന്നും അത് തങ്ങള്‍ ആലോചിച്ചു നടത്തിയ സ്റ്റിംഗ് Thiruvananthapuram, Kerala, Controversy, Trending, Channel, Media, News, Minister, Resignation,
തിരുവനന്തപുരം: (www.kvartha.com 30.03.2017) എ കെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ ഓഡിയോ ടേപ്പിനു പിന്നില്‍ വീട്ടമ്മയായിരുന്നില്ല, മാധ്യമ പ്രവര്‍ത്തകയായിരുന്നു എന്നും അത് തങ്ങള്‍ ആലോചിച്ചു നടത്തിയ സ്റ്റിംഗ് ഓപ്പറേഷനായിരുന്നു എന്നും മംഗളം ടെലിവിഷന്‍. തങ്ങള്‍ക്ക് ഈ വാര്‍ത്തയുമായി ബന്ധപ്പെട്ട് ചില തെറ്റുകള്‍ സംഭവിച്ചുവെന്നും അതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മംഗളം സി ഇ ഒ ആര്‍ അജിത്കുമാര്‍ അറിയിച്ചു.

മംഗളം ടെലിവിഷനിലൂടെ നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. എട്ടംഗ എഡിറ്റോറിയല്‍ ടീം ആലോചിച്ചാണ് സ്റ്റിംഗ് ഓപ്പറേഷന്‍ തീരുമാനിച്ചത്. സ്വയം സന്നദ്ധയായ മാധ്യമ പ്രവര്‍ത്തകയാണ് മന്ത്രിയുമായി ഫോണില്‍ സംസാരിച്ചത്. മംഗളത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ പ്രചരിപ്പിക്കുന്നതുപോലെ ആരെയും നിര്‍ബന്ധിച്ച് അയച്ചതല്ല. അതേസമയം, ഇനി ഇത്തരം തെറ്റുകള്‍ സംഭവിക്കാതിരിക്കാനുള്ള സംവിധാനം എഡിറ്റോറിയലില്‍ ഉണ്ടാക്കിയതായും അജിത്കുമാര്‍ വിശദീകരിച്ചു.

അതിനിടെ, ശശീന്ദ്രനുമായി ബന്ധപ്പെട്ട ടേപ്പ് സംഭവത്തേക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ക്രൈബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി. ഐ ജി ദിനേശ് കശ്യപിന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. മംഗളം ടെലിവിഷന്‍ റിപോര്‍ട്ട് മാര്‍ച്ച് 27ന് പുറത്തുവിട്ട ടേപ്പിനേത്തുടര്‍ന്ന് മന്ത്രി രാജിവച്ചെങ്കിലും കോളിളക്കം അതോടെ വര്‍ധിക്കുകയാണ് ഉണ്ടായത്. സാംസ്‌കാരിക പ്രവര്‍ത്തകരും മാധ്യമ സമൂഹവും മംഗളത്തിനെതിരേ തിരിഞ്ഞിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് തങ്ങളുടെ വിശദീകരണം എന്ന് മംഗളം സി ഇ ഒ പ്രസ്താവനയില്‍ പറഞ്ഞു.


Keywords: Thiruvananthapuram, Kerala, Controversy, Trending, Channel, Media, News, Minister, Resignation, That was not a house wife, but a lady scribe, says channel chief.