Follow KVARTHA on Google news Follow Us!
ad
Posts

മോട്ടോര്‍വാഹന പണിമുടക്കില്‍ നിന്നും മലപ്പുറം ജില്ലയെ ഒഴിവാക്കി

വെള്ളിയാഴ്ച നടക്കാനിരിക്കുന്ന മോട്ടോര്‍വാഹന പണിമുടക്കില്‍ നിന്നും മലപ്പുറം Malappuram, Strike, Motor Vehicles
മലപ്പുറം: (www.kvartha.com 30.03.2017) വെള്ളിയാഴ്ചത്തെ മോട്ടോര്‍ വാഹന പണിമുടക്കില്‍ നിന്നും മലപ്പുറം ജില്ലയെ ഒഴിവാക്കി. ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്റ് അബ്ദുര്‍ റഹ് മാന്‍, ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ ഹംസ ഏരിക്കുന്നന്‍ എന്നിവരാണ് പണിമുടക്കില്‍ നിന്നും മലപ്പുറം ജില്ലയെ ഒഴിവാക്കിയ കാര്യം വ്യക്തമാക്കിയത്.

ജില്ലയില്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതു കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം. ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധനവില്‍ പ്രതിഷേധിച്ച് 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന മോട്ടോര്‍ വാഹന പണിമുടക്ക് വ്യാഴാഴ്ച രാത്രി 12 മണിക്ക് ആരംഭിക്കും.



Keywords: Malappuram, Strike, Motor Vehicles, Friday, Organisation, District, Loksabha, Constituencies, Thursday, Insurance.